Advertisment

പെരുന്നാൾദിനത്തില്‍ കോവിഡ് പരിചരണ കേന്ദ്രത്തിൽ ഭക്ഷണം വിതരണം ചെയ്ത് എസ്‌വൈഎസ് സാന്ത്വനം

New Update

publive-image

Advertisment

മണ്ണാർക്കാട്: കോവിഡിന്റെ പ്രതിസന്ധിയിലുംറംസാൻ 30 പൂർത്തിയായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ മാതൃക പ്രവർത്തനവുമായി എസ് വൈ എസ് സാന്ത്വനം കരിമ്പ സർക്കിൾ.

ശിരുവാണി ബഥനി സ്‌കൂളിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ  രോഗികൾക്കും ജീവനക്കാർക്കുമാണ്സാന്ത്വനം പ്രവർത്തകർ  പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തത്.

കോവിഡ് കാരണം ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാടിന് ഗുണകരമായ ഒട്ടേറെ സേവന പ്രവർത്തനങ്ങൾ സാന്ത്വനം വളണ്ടിയർമാർ  നടത്തിയിട്ടുണ്ട്. മുമ്പ്  നടത്തിയ ഇഫ്താർ കിറ്റ് വിതരണവും പ്രളയ കാലത്തെ സഹായ പ്രവർത്തനങ്ങളുംഏറെ ശ്രദ്ധ നേടിയിരുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് എല്ലാമേഖലയിലും പ്രയാസം അനുഭവിക്കുമ്പോൾ സാധ്യമായ സാന്ത്വന പ്രവർത്തനങ്ങൾ സുന്നി കൂട്ടായ്മ തുടരുകയാണെന്ന്എസ് വൈ എസ് പ്രസിഡന്റ് അഷ്‌റഫ് അൽഅഹ്‌സനിവ്യക്തമാക്കി.

മെഡിക്കൽ ഓഫീസർ ഡോ:ബോബിമാണി,നോഡൽ ഓഫീസർ പ്രദീപ് വർഗീസ് പങ്കെടുത്തു.  അബ്ദുറഹ്മാൻ ജൗഹരി, ഷറഫുദ്ദീൻ സഖാഫി, സൈഫുദ്ദീൻ അൽഹസനി, അസ്‌കർ മിസ്ബാഹി, ഷാജി സി.എ, കബീർ തുടങ്ങിയ സന്നദ്ധ സേവകരുടെ നേതൃത്വത്തിലായിരുന്നു സാന്ത്വന പ്രവർത്തനങ്ങൾ.

palakkad news
Advertisment