എസ്‌വൈഎസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

എസ്‌വൈഎസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്ക്വയർ എൻ കെ സിറാജുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

വല്ലപ്പുഴ: കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് വല്ലപ്പുഴ സർക്കിൾ ആസ്ഥാന ഓഫീസായ യൂത്ത് സ്ക്വയർ ഉദ്ഘാടനം വല്ലപ്പുഴയിൽ കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ നിർവഹിച്ചു.

ചടങ്ങിൽ കേരള മുസ്ലിം ജമാഅത്, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്എംഎ, സാന്ത്വനം എമർജൻസി ടീം ഭാരവാഹികളും മർകസ് ഖുർആൻ അക്കാദമി പ്രസിഡന്റ് കളത്തിൽ ഹംസപ്പ ഹാജി, മുഹമ്മദലി സഅദി, മുസ്തഫ കാണിയിൽ തുടങ്ങിയവരും സംസാരിച്ചു.

കിടപ്പു രോഗികൾ ഉൾപ്പെടെയുള്ള ആവശ്യക്കാർക്ക് എയർ ബെഡ്, വീൽ ചെയർ, വാക്കിംഗ് സ്റ്റിക്ക് തുടങ്ങി അവശ്യ സാന്ത്വന സാമഗ്രികൾ യൂത്ത് സ്ക്വയർ വഴി ലഭ്യമാകും, അവശ്യ ഭക്ഷ്യ, മരുന്നു വിതരണം, വിദ്യാഭ്യാസ ജീവകാരുണ്യ സഹായങ്ങൾ, കൊവിഡ് മരണാനന്തര പരിപാലനം, അണുനശീകരണം തുടങ്ങി നിരവധി സാന്ത്വന പ്രവർത്തനങ്ങൾ എസ്‌വൈഎസിനു കീഴിൽ ഇതിനകം നടന്നു വരുന്നുണ്ട്.

palakkad news
Advertisment