കല്‍പ്പറ്റ: ഗ്രാമവീഥികളെ തൊട്ടറിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖിന്റെ പ്രചാരണം ആവേശമാവുന്നു. കല്‍പ്പറ്റ നഗരസഭയിലേയും, വൈത്തിരി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകളിലേയും ഗ്രാമീണ മേഖലയിലായിരുന്ന ചൊവ്വാഴ്ച്ച സിദ്ദിഖിന്റെ പ്രചാരണ പര്യടനം.
സ്ഥാനാര്‍ത്ഥിയെ കാണാനും, ശ്രവിക്കാനും ഓരോ പ്രദേശങ്ങളിലും നിരവധി വോട്ടര്‍മാരാണുണ്ടായിരുന്നത്. പര്യടനം കല്‍പ്പറ്റ നഗരസഭയിലെ പുഴമുടിയില്‍ നിന്നും ആരംഭിച്ചു. ഉദ്ഘാടനം പരിപാരിപാടിയില്‍ എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. കെ.കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. റസാഖ് കല്‍പ്പറ്റ, പി ജയപ്രസാദ്, എസ് മണി, കെ മുത്തലിബ്, യു ജെറീഷ്, സി വിനോദ്കുമാര്‍, സി.ആര്‍ ബിന്ദു സംസാരിച്ചു.
തുടര്‍ന്ന് എടഗുനി, തുര്‍ക്കി, റാട്ടക്കൊല്ലി, പുല്‍പ്പാറ, ചുഴലി, പുത്തൂര്‍വയല്‍, ആനപ്പാറ, ചുണ്ടേല്‍ എസ്റ്റേറ്റ്, പഴയവൈത്തിരി, കോളിച്ചാല്‍, കല്ലൂര്‍, മുത്താറിക്കുന്ന്, പാറക്കുന്ന്, ആനോത്ത്, പന്നിയോറ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വെങ്ങപ്പള്ളിയില്‍ സമാപിച്ചു.
നാളത്തെ പര്യടനം: രാവിലെ 8.00 കാപ്പിക്കളം, 8.15 പന്തിപ്പൊയില്‍, 8.30 ബപ്പനം, 8.45 ആലക്കണ്ടി, 9.00 തെങ്ങുമുണ്ട, 9.30 പാണ്ടംക്കോട്, 8.45 പടിഞ്ഞാറത്തറ, 10.15 പേരാല്‍, 10.30 മഞ്ഞൂറ, 11.00 ചെന്നലോട്, 11.15 ഞേര്‍ലേരി, 11.25 കുണ്ടിലങ്ങാടി, 11.35 കാവുംമന്ദം, 11.45 വെണ്ണിയോട്, 12.00 മൈലാടി, 12.30 പള്ളിക്കുന്ന്, 12.45 ചുണ്ടക്കര, 1.00 ഒന്നാംമൈല്‍, 2.00 കൂടോത്തുമ്മല്‍, 2.30 മൃഗാസ്പത്രി ജംഗ്ഷന്‍, 2.45 വരദൂര്‍, 3.00 പടാരിക്കുന്ന്, 3.30 അരിമുള, 3.45 പുതൂര്‍, 4.00 കാര്യമ്പാടി, 4.15 നെന്മേനി, 4.45 പനങ്കണ്ടി, 5.00 കല്ലുവയല്‍, 5.30 കരണി.