/sathyam/media/post_attachments/IL7G7kUsBiKlSzTu9i4L.jpg)
കൊച്ചി: എഡ്‌ടെക് പ്ലാറ്റ്‌ഫോമും എന്‍എസ്ഇ ഗ്രൂപ്പ് കമ്പനിയുമായ ടാലന്റ്സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വുമണ്‍ എന്‍ജിനിയേര്‍സ് പ്രോഗ്രാം (ഡബ്ല്യുഇ പ്രോഗ്രാം) ആരംഭിച്ചു. 2019ല്‍ ആരംഭിച്ച വുമണ്‍ എന്‍ജിനിയേര്‍സ് പ്രോഗ്രാമിന്റെ മൂന്നാമത്തെ പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്.
ടെക് മേഖലയിലെ ലിംഗപരമായ അസമത്വം പരിഹരിക്കുന്നതിനും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതിനുമായാണ് ടാലന്റ്സ്പ്രിന്റ് ഡബ്ല്യുഇ പ്രോഗ്രാം ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടാണ് പദ്ധതി.
പ്രോഗ്രാം 2021 മെയ് മുതല്‍ ആരംഭിക്കും. രാജ്യത്തൊട്ടാകെയുള്ള 500 വനിതാ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയാനും അപേക്ഷിക്കുന്നതിനും http://we.talentsprint.com സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 21.