ഇത് എന്റെ ഭര്‍ത്താവ്: അഭ്യൂഹം പരത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി തമന്ന

author-image
ഫിലിം ഡസ്ക്
New Update

publive-image

വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടി തമന്ന ഭാട്ടിയ. നടിയുടെ വിവാഹം ഉടനുണ്ടെന്നും ഒരു ബിസിനസുകാരനെയാണ് വിവാഹം കഴിക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന വാര്‍ത്ത.

Advertisment

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തമന്ന പാപ്പരാസികള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നത്. ‘ഭര്‍ത്താവിനെ’ പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നല്‍കിയ ഇന്‍സ്റ്റ സ്റ്റോറിയില്‍ തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു. തമന്ന പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പ് കോളങ്ങള്‍ക്കുള്ള മറുപടിയായിരുന്നു പോസ്റ്റ്. ‘ബിസിനസുകാരനായ എന്റെ ഭര്‍ത്താവ് ഇതാ’ എന്ന ക്യാപ്ഷനൊപ്പം എന്റെ ജീവിതം മറ്റുള്ളവരുടെ തിരക്കഥയാകുന്നു എന്ന രീതിയില്‍ ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.

റിതേഷ് ദേശ്മുഖിനൊപ്പം പ്ലാന്‍ എ ബി എന്ന ചിത്രത്തിലാണ് തമന്ന ഒടുവില്‍ അഭിനയിച്ചത്. രജനികാന്തിനൊപ്പമുള്ള ജയിലര്‍ ചിരഞ്ജീവിക്കൊപ്പം ഒരുമിക്കുന്ന ഭോലാ ശങ്കര്‍ എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.

Advertisment