Advertisment

ഇന്നു ഞാൻ നാളെ നീ… പാലാ നെച്ചിപ്പുഴൂർ വായനശാല ജംഗ്ഷനിൽ തണലേകി നില്‍ക്കുന്ന പുളി മരത്തിന് അധികാരികളിൽ നിന്നും മരണവാറണ്ട് !

New Update

publive-image

Advertisment

പാലാ: നെച്ചിപ്പുഴൂർ വായനശാല ജംഗ്ഷനിൽ പൊരി വേനലിലും തണലേകിയിരുന്ന പുളി മരത്തിന് അധികാരികളിൽ നിന്നും മരണവാറണ്ട് ലഭിച്ചിരിക്കുന്നു.

കുറ്റപത്രം: ഏകദേശം ഒരു നൂറ്റാണ്ടായി വാഹനങ്ങൾ സർവ്വസാധാരണമാകുന്നതിനും മുമ്പ് മുതൽ ദീർഘദൂരം നടന്ന് സഞ്ചരിച്ചിരുന്ന വഴിയാത്രക്കാർക്ക് മുതൽ ഇന്നത്തെ തലമുറ ബസ് കാത്ത് നിൽക്കുന്നവർക്കു വരെ സൗജന്യമായി തണൽ നൽകി. പക്ഷികൾക്കും മറ്റും വിശ്രമിക്കാനും ഫലങ്ങൾ നൽകുവാനും സന്മനസ് കാണിച്ചു. തനിക്കുണ്ടാകുന്ന ഫലങ്ങൾ സൗജന്യമായി മനുഷ്യർക്കു നൽകി.

ഇതൊക്കെ ഇന്നത്തെ പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. തന്നെയുമല്ല, ഞങ്ങളുടെ മന്ത്രിമാരും എംഎല്‍എ, എംപി തുടങ്ങി പഞ്ചായത്ത് മെമ്പർ വരെയുള്ളവരുടെ വികസനത്തിനു മുമ്പിൽ കേടുപാടുകളില്ലാതെ സൗജന്യ തണലും ശുദ്ധവായുവും നൽകി അഹങ്കാരത്തോടെ തടസം നിൽക്കുന്നു.

ഐഐഐറ്റി എന്ന ഞങ്ങൾ മനുഷ്യരുടെ അഭിമാന ഗോപുരത്തിലേക്കുള്ള വീഥിയിൽ കേവലം തൃണഗണത്തിൽപ്പെട്ട ഒരു പുളിമരം നേതാക്കളുടെയുംഅധികാരി വർഗത്തിൻ്റേയും അനുമതിയില്ലാതെ കയ്യേറ്റം നടത്തി… തുടങ്ങി അനവധി ക്രിമിനൽ - സിവിൽ കുറ്റങ്ങൾ. അവസാനമായി പ്രതിക്ക് പറയാനുള്ളത് പറയാം. പുളിമരം : ചെയ്തതെല്ലാം തെറ്റായിരുന്നുവെങ്കിൽ എന്നെ വെട്ടികൊന്നോളുക…

pala news
Advertisment