New Update
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്രതാരം ബാലാ സിങ്(67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. നാടക നടനെന്ന നിലയിലായിരുന്നു തുടക്കം.
Advertisment
1983 ല്‍ മലയാള ചിത്രമായ മലമുകളിലെ ദൈവത്തിലൂടെ സിനിമയിലെത്തി. സംവിധായകനെന്ന നിലയില്‍ നാസറിന്‍റെ ആദ്യ ചിത്രമായ അവതാരത്തിലൂടെയാണു തമിഴില്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളിലായി അമ്ബതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .