തമിഴ് സിനിമയില്‍ കോമഡി നടനായി വന്ന നായകനായി എത്തിയ താരമാണ് യോഗി ബാബു വിവാഹിതനായി. മഞ്ജു ആണ് വധു. ഇന്ന് രാവിലെ ആയിരുന്നു വിവാഹം.
/sathyam/media/post_attachments/WwXvoBAWb6wqEMIPGyh3.jpg)
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. തിരുത്താണിയിലെ കുടുംബ പാരമ്ബര്യം അനുസരിച്ചുള്ള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
ഒരു സമയം ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്ന താരം ഇപ്പോള്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ധനുഷിന്റെ 'കര്‍നാന്‍' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. 'കാക മുട്ടൈ' സംവിധായകന്‍ മണികണ്ടന്റെ കടൈസി വിവസായി, ശശികുമാര്‍ അഭിനയിച്ച രാജവംശം, ശിവകാര്‍ത്തികേയന്‍ അഭിനയിച്ച ഡോക്ടര്‍ എന്നിവയാണ് യോഗി ബാബു അടുത്തതായി അഭിനയിക്കുന്നത്.