/sathyam/media/post_attachments/2xaB5YOBnoH8wcHOPBM6.jpg)
ചെന്നൈ: തമിഴ് ഹാസ്യ നടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. ഒട്ടേറെ സിനിമകളില്‍ വേഷമിട്ട വടിവേല്‍ ബാലാജിയുടെ ടെലിവിഷന്‍ ഷോകളും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. നടന്‍ വടിവേലുവിനെ ഏറ്റവും നന്നായി അനുകരിക്കുന്നതാണ് വടിവേല്‍ ബാലാജി എന്ന വിളിപ്പേര് വരാന്‍ കാരണം.
അത് ഇത് എത്, കലക പോവത് യാര് എന്നീ ടിവി ഷോകളിലൂടെയാണ് ബാലാജി പ്രധാനമായും പ്രശസ്തിയിലേക്ക് ഉയർന്നത്. ഭാര്യയും മകനും മകളുമാണ് ഇദ്ദേഹത്തിന് ഉള്ളത്. ഹൃദയാഘാതത്തെ തുടർന്ന് തളർന്നു പോയ ഇദ്ദേഹം കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
എന്‍ രാസാവിന്‍ മനസിലെ എന്ന സിനിമയിലൂടെ 1991ൽ ആണ് അദ്ദേഹം സിനിമാഭിനയം തുടങ്ങിയത്. നയന്‍താരയും യോഗി ബാബുവും മുഖ്യ കഥാപാത്രമായ കൊലമാവ് കോകിലയാണ് ഒടുവിലായി അദ്ദേഹം അഭിനയിച്ച ചിത്രം.
ലോക്ക് ഡൗണ്‍ കാലയളവില്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു വടിവേല്‍ ബാലാജി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹൃദയാഘാതം ഉണ്ടായപ്പോള്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.