New Update
മക്കരപ്പറമ്പ:കനത്ത മഴ മൂലവും കോവിഡ് പ്രതിസന്ധി മൂലവും കപ്പ കൃഷിക്കാർ വലിയ നഷ്ടത്തിലായപ്പോൾ മക്കരപ്പറമ്പിൽ പ്രദേശത്തെ കർഷകരിൽനിന്ന് വിലക്ക് വാങ്ങി വാർഡിൽ വിതരണം ചെയ്ത് മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ മാതൃകയായി.
Advertisment
1500 കിലോ കപ്പയാണ് വിലക്ക് വാങ്ങി വാർഡിലും വാർഡിലെ പരിസര പ്രദേശങ്ങളിലുമുള്ള 500 ൽ പരം വീടുകളിൽ വിതരണം ചെയ്തത്. ടീം വെൽഫെയറിന്റെ നേതൃത്വത്തിലാണ് കപ്പ വിതരണം നടന്നത്.
സി.ടി മായിൻകുട്ടി മാസ്റ്റർ, മൻസൂർ പി.പി, റഷീദ് കൊന്നോല, സിദ്ധീഖ് കെ.പി, ഹാഫിസ് സി.കെ, ശംസാദ് അലി കൂരി, ശഹീദലി സി.എച്ച്, ശിബിലി ഇ.സി എന്നിവരാണ് നേതൃത്വം നൽകിയത്.