മലപ്പുറം:വായനയെ പരിപോഷിപ്പിച്ചുകൊണ്ട് മാതൃഭാഷയുടെ ചൂടും ചൂരും ഓരോ മലയാളിയുടെയും മനസ്സുകളിലേക്ക് ആവാഹിക്കുവാൻ തുഞ്ചന്റെ മണ്ണിൽ നിന്നും ഒരു സ്ത്രീ പ്രസാധക സംരഭം.
സമസ്യ പബ്ലിക്കേഷൻസ്. അവരുടെ മുഖപുസ്തകകൂട്ടായ്മയായ സമസ്യ എഴുത്തുകൂട്ടം, വായനക്കാർക്കായി ആഴ്ചകളിൽ ഒരു ദിവസം മാറ്റി വച്ച് കൊണ്ട് വ്യത്യസ്ത രീതിയിൽ സോഷ്യൽ മീഡിയയിൽ അവരുടെ സാന്നിധ്യം തെളിയിക്കുകയാണ്.
എല്ലാ ഞാറാഴ്ചകളും വായനയ്ക്കായി ഒരു ദിവസം. ഗ്രൂപ്പിലെ എല്ലാ പഴയ പോസ്റ്റുകൾ വായിക്കുവാനും എഴുത്തുകാരന് അനുമോദനം നൽകാനും വിമർശിക്കാനും ഒരവസരം.
അന്ന് മറ്റുപോസ്റ്റുകൾക്ക് അനുമതി നൽകാതെ വായനയ്ക്കായി മാത്രം ഒതുക്കി വയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തുല്യരെന്ന് സമൂഹത്തെ ബോധിപ്പിക്കുന്ന വലിയൊരു സന്ദേശം.
സമസ്യ പബ്ലിക്കേഷൻസിന്‍റെ ചുമതല ഏറ്റെടുത്ത് സുനിതയും സൗമ്യയും, സമസ്യ എഴുത്തുകൂട്ടം കൂട്ടായ്മയില്‍ സുനിത, സൗമ്യ, നവാസ്, ദിപി, ജോയ്സി എന്നിവര്‍ അഡ്മിന്‍മാരായും പ്രവര്‍ത്തിക്കുന്നു.