‘പാലക്കാട് നമ്മുടെ പാലക്കാട്’ തരംഗമായി മേതിൽ സതീശന്റെ പാലക്കാടൻ തീം സോങ്ങ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

‘പാലക്കാട് നമ്മുടെ പാലക്കാട്’ എന്ന ഗാനം ആസ്വാദകർക്ക് പ്രിയങ്കരമാകുന്നു. പേരു സൂചിപ്പിക്കും പോലെ തന്നെ പാലക്കാടിനെക്കുറിച്ചാണ് പാട്ടിൽ വർണിച്ചിരിക്കുന്നത്.

Advertisment

പാട്ടിനു വേണ്ടി പാലക്കാടിന്റെ എല്ലാ സൗന്ദര്യങ്ങളെയും വരികളിലൂടെ വരച്ചിട്ടത് കവിയും എഴുത്തുകാരനുമായ
മേതില്‍ സതീശനാണ്.

ശശി വള്ളിക്കാട് ഈണം പകർന്നു. ഹൃദയതൂലിക ക്രിയേഷൻസ് ഒരുക്കിയ പാട്ട് മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന്റെ സ്വതസിദ്ധമായ ആലാപനത്തിലൂടെ പുറത്തിറങ്ങി.

മേജർ രവിയാണ് ഓൺലൈനിൽ റിലീസ് ചെയ്തത്. പാലക്കാട്ടുകാരനായതിൽ എന്നും അഭിമാനവും സന്തോഷവുമാണെന്ന് മേജർ രവി ആശംസ സന്ദേശത്തിൽ പറഞ്ഞു.

പാട്ട് ഇതിനോടകം നിരവധി പേരാണു കണ്ടത്. പാലക്കാടൻ കാറ്റുപോലെ പാലക്കാടിന്റെ സവിശേഷമായ പ്രകൃതിയെയും കലകളെയും തഴുകിപ്പോകുന്ന ഗാനം ഒരു കോവിഡ്കാല കലാസൃഷ്ടി കൂടിയാണ്.

ആർ സി നായരുടെതാണ് ദൃശ്യാവിഷ്‌കാരം. പാലക്കാട് പുതിയങ്കം സ്വദേശിയായ മേതിൽ സതീശൻ അബുദാബിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു.

music album
Advertisment