ഫിലിം ഡസ്ക്
Updated On
New Update
ആരാധകർ കാത്തിരിക്കുന്ന ടൊവിനോ ചിത്രം എടക്കാട് ബറ്റാലിയന് 06 ന്റെ ടീസർ പുറത്തിറങ്ങി.പി ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Advertisment
ചിത്രീകരണ വേളയില്‍ ടോവിനോയ്ക്ക് നേരെ തീപിടുത്തമുണ്ടായതും മറ്റ് അണിയറ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നിരിക്കുകയാണ്.
ടോവിനോ തോമസ് എന്ന നടന്റെ അത്യുജ്വല പ്രകടനമാണ് വെറും 40 സെക്കന്‍ഡ് കൊണ്ട് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. പട്ടാളക്കാരനായും തനി നാട്ടിന്‍പുറത്ത് ചെറുപ്പക്കാരനും ടോവിനോ തോമസ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു.