/sathyam/media/post_attachments/NdbWoMJMHldp00Sf9jTW.jpg)
ദില്ലി : ആപ്പിളിന്‍റെ ഓഗ്‌മെന്‍റഡ് റിയാലിറ്റി (എആർ) ഗ്ലാസുകൾ ഡിസൈൻ ഡെവലപ്‌മെന്‍റ് ഘട്ടത്തിലെത്തി. ഈ വർഷം അവസാനത്തോടെ പ്രോട്ടോടൈപ്പ് ലെവലിൽ എത്തുമെന്നാണ് മാർക്കറ്റ് റിസർച്ച് അനലിസ്റ്റ് കുറിപ്പിൽ പറയുന്നത്. ആപ്പിൾ എആർ ഗ്ലാസ് എന്ന് വിളിക്കപ്പെടുന്ന ഗ്ലാസുകൾ 2024-ൽ അവതരിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഐ ഫോൺ 15 പ്രോയുടെ ഒന്നോ രണ്ടോ മോഡലുകൾ പെരിസ്‌കോപ്പ് ലെൻസുമായി വരുമോയെന്ന സംശയവും അനലിസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
പെരിസ്‌കോപ്പ് ലെൻസ് എത്തുന്നതോടെ മികച്ച ക്യാമറാനുഭവം ലഭിക്കാൻ സാധ്യതയേറെയാണ്.
ആപ്പിളിന്റെ എആർ ഗ്ലാസുകളുടെ പ്രോട്ടോടൈപ്പ് ഈ വർഷം അവസാനത്തോടെ തയ്യാറാകുമെന്നാണ് ഹൈയിറ്റോംഗ് ഇന്റർനാഷണൽ സെക്യൂരിറ്റീസ് ടെക് റിസർച്ച് അനലിസ്റ്റ് ജെഫ് പു പറയുന്നത്. കോർണിംഗ്, ഹോയ ഗ്ലാസ് സാമ്പിളുകൾ നോക്കിയതായും അനലിസ്റ്റ് പറയുന്നുണ്ട്. വേവ്ഗൈഡ് സാങ്കേതികവിദ്യയായിരിക്കും ഗ്ലാസുകളിൽ സ്വീകരിക്കുകയെന്നും പറയപ്പെടുന്നു.
അടുത്ത വർഷമാദ്യം മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിനെക്കാളും വ്യത്യസ്തമായ ഉല്പന്നമായിരിക്കും ആപ്പിൾ അവതരിപ്പിക്കുക. 2024 പകുതിയോടെയാകും ആപ്പിളിന്റെ എആർ ഗ്ലാസുകളെത്തുക. എല്ലാ ഐഫോൺ 15 പ്രോ മോഡലുകളും പെരിസ്കോപ്പ് ലെൻസ് ഉപയോഗിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ പെരിസ്കോപ്പ് ഉപയോഗിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ടെന്നും ലാന്റെയായിരിക്കും പ്രധാന വിതരണക്കാരെന്നും അനലിസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പെരിസ്‌കോപ്പ് ലെൻസ് സാധാരണ ഐഫോൺ 15 പ്രോയിൽ ലഭ്യമാകില്ല, ഐഫോൺ 15 പ്രോ മാക്‌സിൽ മാത്രമേ ഇത് ഉപയോഗിക്കൂ. ഐഫോൺ 15 സീരീസ് യുഎസ്ബി ടൈപ്പ്-സി പോർട്ടുമായി വിപണിയിൽ വരുമെന്ന് മുൻപ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. അണ്ടർ ഡിസ്‌പ്ലേ ക്യാമറയും ഫെയ്‌സ് ഐഡിയും ഇതിലുണ്ടാകുമെന്നും സൂചനകളുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us