സ്മാർട്ട്‌ഫോൺ ഉപയോക്താകൾക്കിടയിൽ എപ്പോഴും ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് ഫോൺ സ്റ്റോറേജ്. പെട്ടെന്നൊരു ക്ലിക്ക് എടുക്കാൻ ഒരുങ്ങുമ്പോഴും ഒരു പുതിയ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങുമ്പോഴുമൊക്കെ ഫോൺ സ്റ്റോറേജ് ഫുൾ ആണെന്ന് കാണിക്കുന്ന പോപ്പ് അപ്പുകൾ കാണുന്നത് ചിലർക്ക് ഇഷ്ടമല്ല.സ്മാർട്ട്‌ഫോണിൽ സ്റ്റോറേജ് സ്പെയ്സിന് വലിയ പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെ ഇപ്പോൾ മികച്ച സ്റ്റോറേജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന് സ്മാർട്ട്‌ഫോൺ മോഡലുകൾക്കാണ് ഡിമാൻഡ് കൂടുതൽ.
അതേസമയം സ്റ്റോറേജ് ഫുൾ ആയെന്ന് കരുതി ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് മാറാൻ അത്ര പെട്ടെന്ന് സാധിക്കില്ല. അതുകൊണ്ട് തന്നെ സ്റ്റോറേജുമായി ബന്ധപ്പെട്ട ഈ പ്രശ്നത്തിന് എങ്ങനെ ഒരു പരിഹാരം കണ്ടെത്തമെന്ന് പലരും തലപുകഞ്ഞ് ആലോചിക്കാറുണ്ട്.എന്നാൽ ഇനി ചിന്തിച്ച് തലപുകയ്ക്കേണ്ട! അതിന് സഹായിക്കുന്ന ചില ട്രിക്കുകൾ ഫോണിൽ തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. അത്തരത്തിൽ,ഫോൺ സ്റ്റോറേജ് ഫുൾ ആയാൽ അത് ഫ്രീ ആക്കാനുള്ള 3 കുറുക്കുവഴികളാണ് ഇനി പറയുന്നത്.
1.കാഷേ ക്ലിയർ ചെയ്യുക
ആരോ ആപ്പും ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഡിവൈസിൽ ധാരാളം കാഷെ സ്റ്റോർ ചെയ്യപ്പെടാറുണ്ട്.അവ നിങ്ങളുടെ സ്റ്റോറേജ് വേഗത്തിൽ ഫുൾ ആക്കും. അതുകൊണ്ട് ഇടയ്ക്കിടെ ഫോണിലെ ആപ്പ് കാഷേ ക്ലിയർ ചെയ്യണം.
2. ആവശ്യമില്ലാത്ത ആപ്പുകളോട് ബൈ പറയാം
നമുക്കറിയാം, ഒരു സ്മാർട്ട്‌ഫോൺ ലഭിക്കുമ്പോൾ അതിൽ നിരവധി അപ്പുകൾ ഉണ്ടായിരിക്കും. പിന്നീട് നമ്മുടെ ഓരോ ആവശ്യങ്ങൾക്കുമായി മറ്റ് ചില ആപ്പുകൾ നമ്മൾ ഇൻസ്റ്റാളും ചെയ്യാറുണ്ട്. എന്നാൽ പിന്നീട് ഇവയിൽ ഭൂരിപക്ഷം ആപ്പുകളും നാം ഉപയോഗിക്കാതെ വരും.അത്തരത്തിൽ ഉപയോഗശൂന്യവും നമ്മൾ ഉപയോഗിക്കാത്തതുമായ നിരവധി ആപ്ലിക്കേഷനുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യണം.കാരണം ഇത്തരം ആപ്പുകൾ ഫോണിന്റെ സ്റ്റോറേജ് വർദ്ധിപ്പിക്കും. കൂടാതെ ഫോണിലെ അമിത ആപ്പുകൾ ഫോണിന്റെ വേഗതയേയുംബാധിക്കും.
3.ഫോട്ടോസും വീഡിയോസും എസ്ഡി കാർഡിലേക്കോ കമ്പ്യൂട്ടറിലേക്കോ മാറ്റാം
നമ്മുടെ ഡിവൈസിൽ നിറയെ ഫോട്ടോകളും വീഡിയോകളും ഉണ്ടായിരിക്കും.സ്റ്റോറേജ് ക്ലിയർ ചെയ്യാൻ ചിലപ്പോൾ ചില ഫോട്ടോകളും വീഡിയോകളുമൊക്കെ ഡിലീറ്റ് ചെയ്യാറുണ്ടെങ്കിലും പിന്നീട് അവ ഒരിക്കൽ നമുക്ക് ആവശ്യമായി വന്നാൽ അത് തിരിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ട് ഫോണിലെ ഫോട്ടോകളും വീഡിയോസും പുതിയ ഒരു എസ്ഡി കാർഡ് വാങ്ങി അതിലേക്ക് കോപ്പി ചെയ്ത് സൂക്ഷിക്കാം.അതല്ലെങ്കിൽ നിങ്ങൾക്ക് ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ അതിലും ഇവ സൂക്ഷിക്കാം.നിങ്ങൾക്ക് കമ്പ്യൂട്ടർ ഇല്ലേ? ഇല്ലെങ്കിൽ ഡ്രൈവവിന്റെയോ ക്ലൗഡിന്റെ സഹായം നിങ്ങൾക്ക് തേടാം. നിങ്ങൾക്ക് ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഇല്ലെങ്കിൽ ഫോട്ടോകളും, വീഡിയോകളും ഡ്രൈവിലേക്കോ ക്ലൗഡിലേക്കോ അപ്‌ലോഡ് ചെയ്യാൻ കഴിയും. ഇതോടെ ഫോണിലെ സ്റ്റോറേജ് ക്ലിയർ ചെയ്യാനാകും.