അമേരിക്കയുടെ ചാറ്റ് ജിപിടിയോട് മത്സരിക്കാന്‍ ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബൈദു ചാറ്റ് ബോട്ട് അവതരിപ്പിച്ചു ചൈന. ഏര്‍ണി(Ernie) എന്നാണ് ഈ ചാറ്റ്ബോട്ടിന് ബൈദു പേരിട്ടിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള വീഡിയോ ബൈദു പുറത്തിറക്കി.
/sathyam/media/post_attachments/XgOvgVhNuE52cMYhdDZP.jpg)
പവര്‍പോയിന്റ് പ്രസന്റേഷൻ ഉണ്ടാക്കുന്നതും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് നിര്‍മിക്കുന്നതുമടക്കമുള്ള ഏണിയുടെ കഴിവുകള്‍ വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ.
മാര്‍ച്ച് 16നാണ് ബൈദു ഏര്‍ണി ബോട്ട് അവതരിപ്പിച്ചത്. യാത്രാസമയം തയ്യാറാക്കാനും മനുഷ്യനെ പോലെ ലൈവ് സ്ട്രീം ചെയ്യാനും എഴുതി നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ നിര്‍മിക്കാനും ചൈനീസ് ഭാഷയില്‍ സംസാരിക്കാനും ഏര്‍ണിക്ക് സാധിക്കും എന്നാണ് ഇവർ പറയുന്നത്.