വൈരിഫൈഡ് ഓർഗനൈസേഷൻസ് സെറ്റിങ്സുമായി ട്വിറ്റർ. ഈ സംവിധാനത്തിലൂടെ വിവിധ സ്ഥാപനങ്ങൾക്ക് സ്വയമേവ അവരുമായി ബന്ധപ്പെട്ട വെരിഫിക്കേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകും.
/sathyam/media/post_attachments/FLWxo8neEYCt8uyswI6o.jpg)
കൂടാതെ എല്ലാത്തരം വാണിജ്യ - സർക്കാര്‍ സ്ഥാപനങ്ങൾക്കും ലാഭേതര സംഘടനകൾക്കും ട്വിറ്റർ വെരിഫൈഡ് ഓർഗനൈസേഷൻ സംവിധാനത്തിന്റെ ഭാഗമാകാനും കഴിയും. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ആദ്യം സ്ഥാപനം വെരിഫൈഡ് ഓർഗനൈസേഷനിൽ അക്കൗണ്ട് തുടങ്ങി സബ്‌സ്‌ക്രിപ്ഷൻ എടുക്കണം. ഇക്കൂട്ടർക്ക് വാണിജ്യ/ ലാഭേതര സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ ഗോൾഡൻ നിറത്തിലുള്ള വെരിഫിക്കേഷൻ ചെക്ക്മാർക്കും ചതുരത്തിലുള്ള അവതാറും ലഭിക്കും.
സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നത് സർക്കാർ സ്ഥാപനങ്ങളാണെങ്കിൽ അവർക്ക് ചാര നിറത്തിലുള്ള ചെക്ക് മാർക്കും വൃത്താകൃതിയിലുള്ള അവതാറും ആയിരിക്കും ലഭിക്കുന്നത്.
ഇതിനു പുറമെ സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് മറ്റ് വ്യക്തികളുടെയോ , സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾക്ക് അംഗീകാരം നൽകാവുന്നതാണ്. ഇത്തരം അക്കൗണ്ടുകൾക്ക് പ്രത്യേകതകൾ അനുസരിച്ച് നീല, സ്വർണം, ചാര നിറങ്ങളിലുള്ള ചെക്ക്മാർക്കാണ് ലഭിക്കുക. അഫിലിയേറ്റ് ചെയ്ത സ്ഥാപനത്തിന്റെ പ്രൊഫൈൽ പിക്ചറ്‍ അഫിലിയേറ്റഡ് ബാഡ്ജായും കാണാനാകും. ഇതില് ക്ലിക്ക് ചെയ്താൽ ഡയറക്ട് സ്ഥാപനത്തിന്റെ അക്കൗണ്ട് വിസിറ്റ് ചെയ്യാം.