ഗൂഗിളിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരാനുള്ള അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ.അധികം വൈകാതെ ഗൂഗിള്‍ സെര്‍ച്ചിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂര്‍ണ്ണമായും സംയോജിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വാൾ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് പിച്ചൈ പുതിയ പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്.
/sathyam/media/post_attachments/JnhMnctajy6BmdZmiNvr.jpg)
എഐ സംയോജനം ഗൂഗിള്‍ സെര്‍ച്ചിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കും എന്നാണ് പിച്ചൈ പറയുന്നത്.ഓപ്പണ്‍ എഐ വികസിപ്പിച്ച ചാറ്റ് ജിപിടിയില്‍ നിന്നും ഗൂഗിള്‍ നേരിടുന്ന മത്സരം ശക്തമാകുന്നതിനിടെയാണ് ഗൂഗിൾ സെര്‍ച്ചിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂര്‍ണ്ണമായും സംയോജിപ്പിക്കാൻ ആൽഫബെറ്റ് ഒരുങ്ങുന്നത്.
അടുത്തിടെ മൈക്രോസോഫ്റ്റ് ചാറ്റ്ജിപിടി നൽകുന്ന ബിംഗ് സെർച്ച് എഞ്ചിന്‍ അവതരിപ്പിച്ചപ്പോൾ ഗൂഗിളിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.വർഷങ്ങളായി ഗൂഗിളിന്‍റെ പ്രധാന ബിസിനസില്‍ ഒന്നായ സെര്‍ച്ചിന് വലിയ ഭീഷണിയാകുമോ ഇതെന്ന ഒരു ചോദ്യം ഉയരുന്നതിനിടെയാണ് ഗൂഗിളും മാറ്റങ്ങൾക്ക് വിധേയമാകാനൊരുങ്ങുന്നത്.
അതേസമയം എഐ ചാറ്റ് ബോട്ടുകള്‍ ഗൂഗിളിന് ഭീഷണിയാകുന്നു എന്ന വാദങ്ങളെ പിച്ചൈ തള്ളികളഞ്ഞു. ഗൂഗിള്‍ മാതൃ കമ്പനി ആൽഫബെറ്റിന്‍റെ വരുമാനത്തിന്‍റെ പകുതിയിലധികം സൃഷ്ടിക്കുന്നത് ഇപ്പോഴും ഗൂഗിള്‍ സെര്‍ച്ചാണ്. പുതിയ എഐ ബോട്ട് പരീക്ഷണങ്ങള്‍ അതിനാല്‍ ഈ ബിസിനസില്‍ മുമ്പത്തേക്കാൾ വലിയ അവസരമാണ് തുറന്നിടുന്നതെന്നും പിച്ചൈ അഭിമുഖത്തിൽ പറഞ്ഞു.