ആശയവിനിമയം, വിനോദം, ജോലി സംബന്ധമായ കാര്യങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ഇന്ന് നാം സ്മാർട്ട്‌ഫോണിന്റെ സഹായം തേടാറുണ്ട്.സ്മാർട്ട്‌ഫോൺ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞുവെന്ന് പറയുന്നതിലും ഇപ്പോൾ തെറ്റില്ല.അതുകൊണ്ട് തന്നെ സ്മാർട്ട്‌ഫോൺ വിപണി ഇപ്പോൾ പൊടിപൊടിക്കുകയാണ്.
അതേസമയം ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇന്നൊരു സ്മാർട്ട്‌ഫോൺ വാങ്ങുക എന്നത് അത്ര എളുപ്പത്തിൽ കഴിയില്ല. കാരണം ഫീച്ചറുകളുടെ പെരുമഴയുമായി നിരവധി സ്മാർട്ട്‌ഫോൺ മോഡലുകൾ ആണ് ഇന്ന് വിപണിയിലുള്ളത്. കയ്യിലുള്ള പണം കൊണ്ട് ഇതിലേത് വാങ്ങണമെന്ന കൺഫ്യൂഷൻ ആയിരിക്കും പലർക്കും.തന്റെ ബജറ്റുകൊണ്ട് ഏറ്റവും മികച്ച ഒരു സ്മാർട്ട്‌ഫോൺ തെരഞ്ഞെടുക്കാനാകും പലരും ശ്രമിക്കുക. എന്നാൽ കൃത്യമായ ഒരു അറിവ് ഈ മേഖലയിൽ ഇല്ലാത്തവരാണെങ്കിൽ കബളിപ്പിക്കപ്പെടാനും ഇന്ന് സാധ്യതകളേറെയാണ്.
അങ്ങനെ കയ്യിലെ ബജറ്റുകൊണ്ട് ഏത് സ്മാർട്ട്‌ഫോൺ വാങ്ങണമെന്ന് ഓർത്ത് കൺഫ്യൂഷൻ അടിച്ചിരിക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് വാങ്ങാൻ പറ്റിയ ചില മികച്ച സ്മാർട്ട്‌ഫോൺ മോഡലുകളെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.പുതിയ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന 25,000 രൂപ വിലയിൽ താഴെയുള്ള സ്മാർട്ട്‌ഫോൺ മോഡലുകളാണ് നമ്മൾ പരിചയപ്പെടുന്നത്.
ഇന്ത്യയിൽ 25000 രൂപ വിലയിൽ താഴെയുള്ള മികച്ച സ്മാർട്ട്‌ഫോൺ മോഡലുകൾ
1. വൺപ്ലസ് നോർഡ് സിഇ 3ലൈറ്റ് 5ജി
വൺപ്ലസ് കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡളാണ് വൺപ്ലസ് നോർഡ് സിഇ 3ലൈറ്റ് 5ജി.25,000 രൂപയിൽ താഴെയുള്ള സ്‌മാർട്ട്‌ഫോൺ ആണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ട ഒരു സ്‌മാർട്ട്‌ഫോണാണിത്. ഫോണിന്റെ 8ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയാണ് വില.വിപണിയിൽ വൻ വിജയമായി മാറിയ വൺ പ്ലസ് നോർഡ് സിഇ 2ലൈറ്റ് 5ജിയുടെ പിൻഗാമിയാണ് ഈ മോഡൽ.പുതിയ 108എംപി പ്രൈമറി റിയർ ക്യാമറയും സ്മാർട്ട്‌ഫോണിന്റെമറ്റ് പ്രധാന ഹൈലൈറ്റുകളാണ്. 120Hz IPS LCD പാനലോഡ് കൂടിയതാണ് ഡിസ്‌പ്ലേ.ആൻഡ്രോയ്ഡ് 13ലുള്ള ഓക്സിജൻഒഎസ് 13.1ലാണ് ഫോണിന്റെ പ്രവർത്തനം.5000എംഎഎച്ച് ആണ് ഫോണിന്റെ പവർ ഹൌസ്
2. പോക്കോ എക്സ്5 പ്രൊ 5ജി
ഒപ്റ്റിമൽ ഡേ ലൈറ്റിൽ അതിശയകരവും ഉജ്ജ്വലവുമായ ഷോട്ടുകൾ എടുക്കുന്ന 108എംപി പ്രൈമറി റിയർ ക്യാമറയാണ് ഈ മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്ന്.സ്‌നാപ്ഡ്രാഗൺ 778G ചിപ്പ്ആണ് ഫോണിന് കരുത്ത് പകരുന്നത്.120Hz HDR 10+ ഡിസ്‌പ്ലേയോട് കൂടിയാണ് ഈ മോഡലിന്റെ രൂപകല്പന.ഡോൾബി വിഷൻ പിന്തുണയും ഈ മോഡലിലുണ്ട്. ഐപി53 റേറ്റിംഗ്, 5,000എംഎഎച്ച് ബാറ്ററി, 67W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഫോണിന്റെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.
3. റിയൽമി 10 പ്രൊ + 5ജി
108 എംപി പ്രൈമറി റിയർ ക്യാമറ ഫീച്ചർ ചെയ്യുന്ന ഈ ലിസ്റ്റിലെ മറ്റൊരു സ്മാർട്ട്‌ഫോണാണ് റിയൽമി 10 പ്രോ + 5 ജി. AMOLED ഡിസ്പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകല്പന.ആൻഡ്രോയിഡ് 13വേർഷനിലാണ് ഫോണിന്റെ പ്രവർത്തനം.5000എംഎഎച്ച് ബാറ്ററിയാണ് ഈ മോഡലും പായ്ക്ക് ചെയ്യുന്നത്.
4. റെഡ്മി നോട്ട് 12 പ്രോ 5 ജി
റെഡ്മി നോട്ട് 12 പ്രോ 5G എക്കാലത്തെയും ജനപ്രിയമായ റെഡ്മി നോട്ട് ലൈനിന്റെ പാരമ്പര്യം വഹിക്കുന്ന ഒരു സ്മാർട്ട്‌ഫോണാണ്. 25,000 രൂപയിൽ താഴെ വിലയ്‌ക്ക് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കണ്ണടച്ച് വാങ്ങിക്കാനുള്ള ഒരു ഓപ്ഷനായി മാറാൻ യോഗ്യതയുള്ള ഒരു ഫോൺ ഉണ്ടെങ്കിൽ അത് ഇതാണ്.ലൈറ്റ് വെയിറ്റിലുള്ള മികച്ച ഡിസൈൻ തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത.10-ബിറ്റ് അമോലെഡ് ഡിസ്പ്ലേ ഫോണിനെ കൂടുതൽ മനോഹരമാക്കുന്നു.ഈ മോഡൽ 50എംപി സോണി IMX766 പ്രൈമറി റിയർ ക്യാമറ ഫീച്ചർ ചെയ്യുന്നത്.മികച്ച ബാറ്ററി ലൈഫും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.