ആപ്പുകളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നെന്ന വാർത്തകള്‍ക്കിടെ പ്ലേ സ്റ്റോറില്‍ പുതിയ ഓപ്ഷനുമായി ഗൂഗിള്‍

author-image
Gaana
New Update

ആപ്പുകളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നെന്ന വാർത്തകള്‍ക്കിടെ പ്ലേ സ്റ്റോറില്‍ പുതിയ ഓപ്ഷനുമായി ഗൂഗിള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഏതൊരു ആപ്പിലേയും വ്യക്തിഗത ഡേറ്റ ഒഴിവാക്കാനാകും എന്നതാണ് ഈ ഓപ്ഷന്റെ പ്രത്യേകതയെന്നാണ് അവകാശവാദം.

Advertisment

publive-image

2024 മുതല്‍ ഉപയോക്താക്കള്‍ക്ക് ഡേറ്റ സ്വയം നീക്കം ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇനി മുതല്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഉപയോഗിക്കാനാകുന്ന ഏതൊരു ആപ്പിലും ഈ സജ്ജീകരണം ഉണ്ടാകണമെന്ന് ഗൂഗിള്‍, ആപ്പ് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

ആപ്പുകളില്‍ ഇനി മുതല്‍ ഡിലീറ്റ് ഡേറ്റ എന്ന ഓപ്ഷന്‍ കൂടി ഉണ്ടാകുമെന്നും ഗൂഗിള്‍ അറിയിച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നീക്കം ചെയ്യാനും കഴിയും.

ആപ്പിന്റെ ഉപയോഗം കഴിയുന്നതോടെ വിവരങ്ങളെല്ലാം നീക്കേണ്ടതാണ്. നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ മാത്രമേ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ആപ്പുകള്‍ക്ക് അവകാശമുണ്ടാകുകയുള്ളൂവെന്നും ഗൂഗിള്‍ അറിയിച്ചു.അടുത്ത വര്‍ഷമായിരിക്കും പ്ലേ സ്റ്റോറില്‍ പുതിയ മാറ്റം നടപ്പിലാക്കുക.

Advertisment