അഞ്ചു കോടി ഉപയോക്താക്കളുമായി ഹെലോയുടെ ഒന്നാം വാര്‍ഷികം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 4, 2019

ന്യൂഡല്‍ഹി:  ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഉപയോക്താക്കളുടെ എണ്ണം അഞ്ചു കോടി കടന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500ഓളം ഉള്ളടക്ക സൃഷ്ടാക്കളുടെ യോഗവും സംഘടിപ്പിച്ചു.

ദേശീയവും പ്രാദേശികവുമായ ഉള്ളടക്കങ്ങളുടെ പിന്തുണയോടെ ഉപയോക്താക്കളുടെ അടിത്തറയില്‍ നൂറു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ 2.5 കോടിയില്‍ നിന്നും അഞ്ചു കോടിയായി ഉപയോക്തൃ അടിത്തറ വളര്‍ന്നു.

ഉപയോഗിക്കാനുള്ള എളുപ്പവും 14 പ്രാദേശിക ഭാഷകളിലെ ലഭ്യതയുമാണ് അവതരണത്തിന്റെ ആദ്യ മാസം തന്നെ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷത്തിലധികം എത്തിച്ചത്. 2-3 തലത്തിലുള്ള പട്ടണങ്ങളില്‍ കൂടി ഇതിന്റെ പ്രചാരണം വ്യാപകമായി. വിവിധ വിവരങ്ങളുടെ ലഭ്യതക്കായി 500ലധികം മാധ്യമങ്ങളുമായും ഹെലോ സഹകരിക്കുന്നുണ്ട്.

ആഗോള തലത്തിലുള്ള ഇന്ത്യക്കാരെ പ്രാദേശികമായി ബന്ധപ്പെടുന്നതിനും ഹെലോ സഹായിക്കുന്നുണ്ട്. യുഎസ്എ, കാനഡ, സിംഗപൂര്‍, മലേഷ്യ, സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, നേപ്പാള്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഹെലോ ലഭ്യമാണ്. ഉപയോക്താക്കളുടെ സൃഷ്ടികളായ ഉള്ളടക്കങ്ങളാണ് ഹെലോ വാഗ്ദാനം ചെയ്യുന്നത്. 14 ഇന്ത്യന്‍ ഭാഷകളില്‍ ഇത് സാധ്യമാണ്. ഹെലോ സൂപ്പര്‍സ്റ്റാര്‍, ഹെലോ ഫണ്ണികിംഗ്, ഹെലോഫുഡ്ഫീവര്‍ എന്നിങ്ങനെ പോകുന്നു പരിപാടികള്‍.

പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ സ്വീകരണമെന്നും, പ്ലാറ്റ്ഫോമില്‍ പോസ്റ്റുചെയ്ത 85% യഥാര്‍ത്ഥ ഉപയോക്തൃ-നിര്‍മ്മിത ഉള്ളടക്കം, അവരുടെ പ്രാദേശിക ഭാഷയില്‍ ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും കണ്ടെത്താനും അവരെ പ്രാപ്തരാക്കുന്ന ഒരു പ്രധാന പ്ലാറ്റ്‌ഫോമായി ഇന്ത്യയുടെ പ്രാദേശിക ഭാഷാ കമ്മ്യൂണിറ്റികള്‍ തങ്ങളെ വ്യാപകമായി അംഗീകരിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്.

2019 അവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം 10 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹെലോ കണ്ടന്റ് ഓപറേഷന്‍സ് മേധാവി ശ്യാമാംഗ ബറൂഹ പറഞ്ഞു.

×