11.4 ബില്ല്യണ്‍ ഇമ്പ്രെഷന്‍സുമായി ഹെലോ സൂപ്പര്‍ സ്റ്റാര്‍ പുതിയ റെക്കോഡ് കുറിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 18, 2019

ന്യൂഡല്‍ഹി:  ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോയുടെ മൂന്നാമത്തെ വിഭാഗ കേന്ദ്രീകൃത പ്രചാരണമായ ഹെലോ സൂപ്പര്‍സ്റ്റാര്‍ 11.4 ബില്ല്യണ്‍ ഇമ്പ്രെഷന്‍സുമായി പുതിയ റെക്കോഡ് കുറിച്ചു.

ജനപ്രിയവും ട്രെന്‍ഡ് ചെയ്യുന്നതുമായ ഉള്ളടക്കങ്ങള്‍ അഞ്ചു കോടി വരുന്ന സജീവ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന പ്രതിജ്ഞാബദ്ധത നിറവേറ്റിയ പ്രചാരണത്തിന് ലൈക്കുകള്‍, ഷെയറുകള്‍, കമ്മന്റുകള്‍ തുടങ്ങിയവ ഉള്‍പ്പടെ 25 കോടി പരസ്പര വിനിമയങ്ങളാണ് ലഭിച്ചത്. 84 ശതമാനം പോസ്റ്റ് ഉള്ളടക്കവും പ്രചാരണത്തില്‍ പങ്കെടുത്ത സൃഷ്ടാക്കളില്‍ നിന്നു തന്നെയായിരുന്നു.

മികച്ച രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉപയോക്താക്കളെ ശാക്തീകരിക്കുന്ന ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ സൃഷ്ടിച്ച വിവിധതരം ഉള്ളടക്കം പങ്കിടാന്‍ ഈ പ്രചാരണം ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചു. ഹൃദയസ്പര്‍ശിയായ, വ്യക്തിപരമായ ചില കഥകളാണ് ആകര്‍ഷണീയത വര്‍ധിപ്പിച്ചത്.

‘എല്ലാവര്‍ക്കും തിളങ്ങാന്‍ കഴിയും’ എന്ന അടിസ്ഥാന സന്ദേശത്താല്‍ നയിക്കപ്പെട്ട പ്രചാരണത്തിന് അഞ്ച് വിജയികളുണ്ടായിരുന്നു, അവര്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വിധിന്യായ മാനദണ്ഡത്തെ അടിസ്ഥാനമാക്കി, എന്നാല്‍ ഉള്ളടക്കത്തിന്റെ ഗുണനിലവാരം, ഒറിജിനാലിറ്റി, ഒപ്പം ഉള്ളടക്കത്തിന്റെ പ്രസക്തി എന്നിവയില്‍ മാത്രം പരിമിതപ്പെടുത്താതെ ഇടപഴകലിന്റെ വ്യാപ്തിയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തത്.

ലൈക്കുകളുടെ എണ്ണം, അഭിപ്രായങ്ങള്‍, ഷെയറുകള്‍, പോസ്റ്റുകളുടെ നിലവാരം എന്നിവയും നോക്കി. ഈ വിജയികള്‍ക്ക് ഹലോ പ്രതിഫലവും നല്‍കി.

×