ഉപഭോക്തൃ സേവനവും ഡിജിറ്റലാക്കി വോഡഫോണ്‍

Thursday, March 29, 2018

കൊച്ചി:  ഉപഭോക്തൃ സേവനം പുതിയ തലങ്ങളിലേക്കുയര്‍ത്തികൊണ്ട്‌ വോഡഫോണ്‍ ഇന്ത്യ 21 കോടി വരിക്കാര്‍ക്കായി പുതിയ ഡിജിറ്റല്‍ സേവന സംവിധാനങ്ങള്‍ വികസിപ്പിച്ചിരിക്കുന്നു. `ഹാപ്പി ടു ഹെല്‍പ്പ്‌… ഇന്‍ എ ക്ലിക്ക്‌’ എന്നതാണ്‌ പുതിയ സംവിധാനത്തിന്റെ ആപ്‌തവാക്യം. പുതിയ വിനിമയ സംവിധാനങ്ങള്‍ക്കൊപ്പം വോഡഫോണിന്റെ സൂസൂവിനെയും നിഞ്ച രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്‌.

ടെലികോം രംഗത്ത്‌ ഏറ്റവും മികച്ച ഉപഭോക്തൃ സേവകരെന്ന വിശ്വാസം ഇതിനകം തന്നെ വോഡഫോണ്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ലോകം മുഴുവന്‍ ഡിജിറ്റലായിക്കൊണ്ടിരിക്കെ ഉപഭോക്തൃ സേവനവും ഇതിന്റെ ഭാഗമാകുകയാണ്‌.

കോള്‍ സെന്റര്‍ കേന്ദ്രീകൃതമായ സംവിധാനത്തില്‍ നിന്നും ഡിജിറ്റല്‍ സൗകര്യങ്ങളിലേക്ക്‌ മാറ്റുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഉപഭോക്തൃ സേവന വിഭാഗത്തില്‍ നിന്നുള്ളവരുടെ പിന്തുണയോടെ മാത്രം സേവനങ്ങള്‍ നേടിയിരുന്ന അവസ്ഥയില്‍ നിന്നു മാറി ഡിജിറ്റലായി സ്വയം സേവനങ്ങള്‍ തേടുന്നതിലേക്കും ഏതു സമയത്തും തങ്ങളുടെ വീട്ടു പടിക്കല്‍ സേവനം നേടാനാവുന്ന സ്ഥിതിയിലേക്കും ഉപഭോക്താക്കളെ കൈപിടിച്ചുയര്‍ത്തുകയാണ്‌ ഇതിലൂടെ വോഡഫോണ്‍ ലക്ഷ്യമിടുന്നത്‌.

വേഗവും കാര്യക്ഷമതയുമാണ്‌ വോഡഫോണ്‍ സേവനത്തിന്റെ ഫിലോസഫി. ഉപഭോക്തൃ സൗകര്യമാണ്‌ ഏറ്റവും പ്രധാനം.

ഉപഭോക്താക്കള്‍ക്ക്‌ ഇനി പ്ലാനുകളും നമ്പറുകളും സ്വയം തെരഞ്ഞെടുക്കാം. കണക്ഷന്‍ വീട്ടില്‍ എത്തുകയും ചെയ്യും. മൊത്തം കുടുംബത്തിന്റെ അക്കൗണ്ട്‌ മൈ വോഡഫോണ്‍ ആപ്പിലൂടെ കൈകാര്യം ചെയ്യുകയും സ്റ്റോര്‍ സന്ദര്‍ശിക്കും മുമ്പ്‌ അപോയിന്റ്‌മെന്റ്‌ ഉറപ്പിക്കുകയും ചെയ്യാം.

ക്രിക്കറ്റ്‌ സീസണിലും എന്നപോലെ ഈ വര്‍ഷവും വോഡഫോണ്‍ സൂസൂ പ്രചാരണവും തിരികെയെത്തിക്കുകയാണ്‌. സാങ്കേതിക വിദ്യ ഉപഭോക്താവിന്റെ സ്വഭാവത്തിലും പ്രതീക്ഷകളിലുമുണ്ടാക്കുന്ന മാറ്റം അനുസരിച്ച്‌ വോഡഫോണും ഡിജിറ്റലാകുകയാണെന്നും ഒരു ക്ലിക്കില്‍ സഹായിക്കാന്‍ സന്തോഷം എന്ന സൗകര്യം ഇതിന്റെ ഭാഗമാണെന്നും സേവനങ്ങളിലെ വേഗവും കാര്യക്ഷമതയും വിളിച്ചോതുന്നതിനാണ്‌ സൂസൂവിനെ തിരികെ കൊണ്ടുവരുന്നതെന്നും ഡിജിറ്റല്‍ മാറ്റത്തെ കുറിച്ച്‌ വോഡഫോണ്‍ ഇന്ത്യ മാര്‍ക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സിദ്ധാര്‍ത്ഥ്‌ ബാനര്‍ജി പറഞ്ഞു.

×