Advertisment

ഷാവോമിയുടെ പോകോഫോണ്‍ എഫ് വണ്‍ ഇന്ത്യന്‍ വിപണിയിലേക്കും

author-image
ടെക് ഡസ്ക്
New Update

ഷാവോമിയുടെ ഉപ ബ്രാൻഡായ പോകോയുടെ ആദ്യ സ്മാര്‍ട്‌ഫോണായ പോകോഫോണ്‍ എഫ് വണ്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലെത്തും. സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ആയിരിക്കും ഇതിനെന്നാണ് ഏറ്റവും പുതിയ വിവരം. പോകോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ക്വാല്‍കോം ചിപ്പ്‌സെറ്റിന്റെ ടീസര്‍ ഉള്ളത്.

Advertisment

publive-image

പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ ലോകത്തിലെ മുമ്പന്‍ എന്നാണ് പോകോഫോണിനെ ട്വിറ്ററില്‍ വിശേഷിപ്പിക്കുന്നത്. പ്രവര്‍ത്തന ക്ഷമത എന്നതില്‍ ഊന്നിയായിരിക്കണം പോകോഫോണിന്റെ രൂപകല്‍പ്പന. കൂടുതല്‍ വിവരങ്ങളൊന്നും ട്വീറ്റ് വെളിപ്പെടുത്തുന്നില്ല. എന്തായാലും ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാവും.

പോകോ ഉപ ബ്രാന്റില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് പോകോഫോണ്‍. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആയിരിക്കും ഇതിനെന്നാണ് കരുതുന്നത്. ഡിസ്‌പ്ലേ നോച്ചും ഫോണിനുണ്ടാവും.

ആറ് ജിബി റാം ശേഷിയുള്ള ഫോണില്‍ 64 ജിബി സ്‌റ്റോറേജ് ആയിരിക്കും ഉണ്ടാവുക. 12 + 5 മെഗാപിക്‌സലിന്റെ ഡ്യുവല്‍ റിയര്‍ ക്യാമറകളും. 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ടാകും. ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ബാറ്ററിയാകും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment