Advertisment

മൊബൈല്‍ ആപ്പുമായി യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇന്‍ഷൂറന്‍സ് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ-സ്വകാര്യ സംയുക്ത സംരഭമായ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ആരോഗ്യ, വാഹന, വിള ഇന്‍ഷൂറന്‍സ് മേഖലയില്‍ സുസ്ഥിര സാന്നിധ്യമുള്ള കമ്പനി ഡിജിറ്റല്‍ സേവനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് യു.എസ്.ജി.ഐ അലെയ് എന്ന പേരില്‍ പുതിയ ആപ്പ് അവതരിപ്പിച്ചത്.

ഇതു വഴി ഉപഭോക്താക്കള്‍ക്ക് അനായാസം സേവനങ്ങള്‍ ലഭ്യമാക്കുന്നു. പോളിസി വിതരണം, ക്ലെയിം സെറ്റില്‍മെന്റ് എന്നിവ ആപ്പ് മുഖേന വേഗത്തില്‍ സാധ്യമാണ്. ഈ ആപ് ഉപയോഗത്തില്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്ന് യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനുപം സിങ് പറഞ്ഞു.

പോസ്റ്റ്-സെയില്‍സ് ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍, ഓണ്‍ലൈന്‍ ക്ലെയിം അറിയിപ്പ്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള സമീപസ്ഥമായ സേവന ദാതാക്കള്‍, വിവിധ മൂല്യവര്‍ധിത സേവനങ്ങളുടെ വിപണന കേന്ദ്രം, എഐ അടിസ്ഥാനമാക്കിയുള്ള ഹെല്‍ത്ത് റിസ്‌ക് വിലയിരുത്തല്‍ എന്നിവയും യുഎസ്ജിഐ അലെയ് ആപ് ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്നു.

Advertisment