/sathyam/media/media_files/tSaGBsoFG4YClff3eUgq.jpg)
ഓപ്പൺഎഐയുടെ സഹസ്ഥാപകരിൽ ഒരാളായിരുന്നു മസ്‌ക്. എന്നാൽ, 2018ൽ മസ്‌ക് കമ്പനി വിടുകയും അതിലെ തന്റെ എല്ലാ ഓഹരികളും ഉപേക്ഷിക്കുകയും ചെയ്‌തു. ഈ വർഷമാദ്യം, ഓപ്പൺഎഐയിൽ നിന്നുള്ള മസ്‌കിന്റെ വിടവാങ്ങലിനെ കുറിച്ച് ധാരാളം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓപ്പൺഎഐയിൽ നിന്ന് മസ്‌കിന്റെ വിടവാങ്ങലിനെക്കുറിച്ച് സാം ആൾട്ട്മാൻ നേരിട്ട് സംസാരിക്കുകയും അതിനെ ബുദ്ധിമുട്ടേറിയ കാലഘട്ടം എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.
ഇലോൺ മസ്‌ക് കമ്പനി വിടുമ്പോൾ ഓപ്പൺഎഐയിലെ സ്ഥിതിഗതികൾ എങ്ങനെയായിരുന്നുവെന്ന് ന്യൂയോർക്കറിന്റെ ഒരു റിപ്പോർട്ട് വെളിച്ചം വീശുന്നു. മസ്‌ക് പൊടുന്നനെ കമ്പനി വിട്ടപ്പോൾ 'മതിയായ ഫണ്ടിംഗ് ഉണ്ടെന്ന് ഉറപ്പാക്കാൻ' തന്റെ ജീവിതവും സമയവും പുനഃക്രമീകരിക്കേണ്ടി വന്നതിനാൽ അത് തനിക്ക് വളരെ ബുദ്ധിമുട്ടേറിയ നാളുകളായിരുന്നുവെന്ന് സാം ആൾട്ട്മാൻ പറഞ്ഞു.
ഒടുവിൽ, മൈക്രോസോഫ്റ്റ് ഓപ്പൺഎഐയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും പങ്കാളിത്തം ഇന്നും ശക്തമായി തുടരുകയും ചെയ്യുന്നു. ഇരു കമ്പനികളും തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ഈ വർഷം ജനുവരിയിൽ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിന് തൊട്ടുപിന്നാലെ, ചാറ്റ്ജിപിടി നൽകുന്ന ബിംഗ് എഐ ചാറ്റ് മൈക്രോസോഫ്റ്റ് പുറത്തിറക്കി.
സാം ആൾട്ട്മാൻ തന്റെ സൃഷ്‌ടിയായ ചാറ്റ്ജിപിടി, നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ അപകടകരമാണെന്ന് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഒന്നിലധികം തവണ, താൻ എഐ ചാറ്റ്ബോട്ടിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഐ ടൂളിന് തീർച്ചയായും അതിന്റെ പരിമിതികളുണ്ട്. എന്നിരുന്നാലും, 2022 നവംബറിൽ ലോഞ്ച് ചെയ്‌തതുമുതൽ, ഇത് വളരെ ദൂരെ എത്തിയിരിക്കുന്നു, ഇനിയും കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.