/sathyam/media/media_files/mDRTd24dIDmked6690Gs.jpg)
ചാറ്റ് ജിപിടിയിൽ പ്രവർത്തിക്കുന്ന എഐ ബോടിനോടു കുറച്ചു പാചകക്കുറിപ്പുകള്‍ ചോദിച്ചു, മറുപടി വായിച്ചവർ പറയുന്നു:‘‘ഇത്രയും പ്രതീക്ഷിച്ചില്ല. ജീവനോടെ രക്ഷപ്പെട്ടതു ഭാഗ്യം!’’ എന്നാണ്. വീട്ടില്‍ ലഭ്യമായ വിഭവങ്ങളുപയോഗിച്ചു പാചകം ചെയ്യാൻ സഹായിക്കുന്ന ഇത്തരം എഐ ബോട് ആപ് നിർമിച്ചത് ന്യൂസീലൻഡിലെ ഒരു ഒരു സൂപ്പര്‍ മാർക്കറ്റ് കമ്പനിയാണ്. ജീവിതച്ചെലവു കൂടുന്ന കാലഘട്ടത്തിൽ നിർമിത ബുദ്ധിയുടെ സഹായത്താൽ, ലഭ്യമായ വസ്തുക്കൾ കൊണ്ട് സൂപ്പർ റെസിപികളുണ്ടാക്കാമെന്ന ആകർഷണമായിരുന്നു ആപ്പിനുള്ളത്.
മാരകമായ ക്ലോറിൻ വാതകം, കൊതുകിനെ തുരത്തുന്ന വറുത്ത ഉരുളക്കിഴങ്ങ്, മനുഷ്യ മാംസം ഉപയോഗിക്കുന്ന വിഭവങ്ങൾ എന്നിവയാണ് ചാറ്റ് ജിപിറ്റി 3.5 ഉപയോഗിക്കുന്ന മീൽ ബോട് നിർദ്ദേശിച്ചിരിക്കുന്നതത്രേ. സാധാരണ അടുക്കളയിലുപയോഗിക്കുന്ന വസ്തുക്കളുടെ പേരു നൽകി നിർദ്ദേശം നൽകിയാൽ ചിലപ്പോഴൊക്കെ കിടിലൻ വിഭവങ്ങളുടെ വിവരങ്ങള്‍ ലഭിക്കും. എന്നാൽ അസാധാരണ വസ്തുക്കൾ നിർദ്ദേശങ്ങളിലുൾപ്പെടുത്തിയാലാണ് വിചിത്രമായ പാചകക്കുറിപ്പുകളുമായി സേവ് മീൽ ബോട്ട് എത്തുക.
പാചകക്കുറിപ്പുകളിൽ ഏറ്റവും അമ്പരപ്പിച്ചതിലൊന്ന് ആരോമാറ്റിക് വാട്ടർ മിക്സാണ്, ഇന്ദ്രിയങ്ങളെ ഉണർത്തുന്ന പാനീയം എന്ന ആവേശകരമായ തലക്കെട്ടുമായി എത്തുന്ന ചേരുവ ക്ലോറിൻ വാതകമാണ് പുറത്തേക്കു വിടുന്നത്. ഛർദ്ദിക്കും ശ്വാസംമുട്ടലിനും ഒരുപക്ഷേ മരണത്തിനുമൊക്കെ കാരണമായേക്കാവുന്ന പാനീയം ചിൽഡ് ആക്കി വേണം വിളമ്പാനെന്നാണ് ബോട് പറയുന്നത്. എന്നാൽ സേവ് മീൽ ബോട്ടിനു പിന്നിലുള്ളവർ പറയുന്നത്, ചിലർ ഇതിനെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എന്നാണ്.
എന്തായാലും ബോട് സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് ഉറപ്പാക്കാൻ സൂപ്പർമാർക്കറ്റ് അതിന്റെ നിയന്ത്രണ നിർദേശങ്ങളും നിബന്ധനകളും മറ്റും പുനഃക്രമീകരിക്കാനൊരുങ്ങുകയാണ്. ഉപയോക്താക്കൾക്ക് 18 വയസ്സിനു മുകളിലുണ്ടായിരിക്കണമെന്ന് പുതിയ നിബന്ധനകളിൽ പറയുന്നു. പാചകക്കുറിപ്പുകൾ ഒരു മനുഷ്യനാൽ അവലോകനം ചെയ്യപ്പെടുന്നില്ലെന്നും ഏതെങ്കിലും പാചകക്കുറിപ്പ് സമ്പൂർണ്ണമോ സമീകൃതമോ ആയ ഭക്ഷണമോ കഴിക്കാൻ അനുയോജ്യമോ ആയിരിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നില്ലെന്നും ഒരു അറിയിപ്പും ഇപ്പോൾ ചേർത്തിട്ടുണ്ട്. എന്തായാലും ജനറേറ്റീവ് എഐകൾ പൂർണ മനുഷ്യ ബുദ്ധിയിൽനിന്നു വളരെ ദൂരം അകലെയാണെന്നതാണ് ഈ പരീക്ഷണം