എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എഐ ടൂളായ പ്ലെര്‍പ്ലെക്‌സിറ്റി സൗജന്യമായി ലഭിക്കും

author-image
ടെക് ഡസ്ക്
New Update
airtel 1
തിരുവനന്തപുരം: എയര്‍ടെല്ലിന്റെ 360 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് എഐ സെര്‍ച്ച്, ആന്‍സര്‍ എഞ്ചിനായ പെര്‍പ്ലെക്‌സിറ്റി പ്രോ സൗജന്യമായി നല്‍കുന്നു. എയര്‍ടെല്‍ പെര്‍പ്ലെക്‌സിറ്റിയുമായി സഹകരിച്ച് 12 മാസത്തേക്ക് 17,000 രൂപ വിലയുള്ള സബ്‌സ്‌ക്രിപ്ഷനാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് തത്സമയവും കൃത്യവും ആഴത്തില്‍ ഗവേഷണം ചെയ്തതുമായ പ്രതികരണങ്ങള്‍ പെര്‍പ്ലെക്‌സിറ്റി നല്‍കും. അവര്‍ തിരയുന്ന വസ്തുതകള്‍ പെര്‍പ്ലെക്‌സിറ്റി വെബ് പേജുകളില്‍നിന്നും തിരഞ്ഞ് വായിക്കാന്‍ എളുപ്പമുള്ള ഉത്തരമാക്കി മാറ്റും.
 
പ്രോ സബ്‌സ്‌ക്രിപ്ഷനാണ് എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും (മൊബൈല്‍, വൈ-ഫൈ, ഡിടിഎച്ച്) ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുന്നത്. പെര്‍പ്ലെക്‌സിറ്റി ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്ത് എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ഉപയോഗിക്കാം.

ഉപയോക്താവിന് ദിവസവും കൂടുതല്‍ പ്രോ സെര്‍ച്ചുകള്‍ നടത്താനും നൂതന എ ഐ  മോഡലുകളിലേക്കുള്ള ലഭ്യത, നിര്‍ദ്ദിഷ്ട മോഡലുകള്‍, ആഴത്തിലുള്ള ഗവേഷണം, ഇമേജ് ജനറേഷന്‍, ഫയല്‍ അപ്ലോഡുകള്‍, വിശകലനം, പെര്‍പ്ലക്‌സിറ്റി ലാബുകള്‍ എന്നിവ തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങള്‍ പെര്‍പ്ലക്‌സിറ്റി പ്രോയില്‍ ഉള്‍പ്പെടുന്നു.
Advertisment
Advertisment