ജിയോയുമായി മത്സരിക്കുന്ന എയർടെൽ കൂടുതൽ വരിക്കാരെ ആകർഷിക്കാനായി പുതിയൊരു ഡാറ്റ പ്ലാൻ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. എയർടെല്ലിന്റെ പുതിയ ഡാറ്റ പ്ലാൻ അൺലിമിറ്റഡ് ഇന്റർനെറ്റ് ആക്‌സസ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് വേണ്ടി പ്രത്യേകം നൽകുന്നതാണ്. 99 രൂപയാണ് എയർടെല്ലിന്റെ പുതിയ പ്ലാനിനായി ചിലവാക്കേണ്ടത്. ഈ അൺലിമിറ്റഡ് ഡാറ്റ പാക്ക് ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ആകർഷകമായ ആനുകൂല്യം നൽകുന്നു.
ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എയർടെൽ പ്രവർത്തിക്കുന്നത്. മികച്ച ആനുകൂല്യങ്ങളാണ് പുതിയ എയർടെൽ ഡാറ്റ പാക്ക് നൽകുന്നത്. എയർടെൽ നേരത്തെ 99 രൂപ വിലയുള്ള പ്ലാൻ നൽകിയിരുന്നുവെങ്കിലും ഈ വർഷം ആദ്യം ഈ പ്ലാൻ കമ്പനി നിർത്തലാക്കിയിരുന്നു. വീണ്ടും ഇതേ നിരക്കിൽ പ്ലാൻ അവതരിപ്പിക്കുമ്പോഴും കമ്പനി ആനുകൂല്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പുതുതായി അവതരിപ്പിച്ച 99 രൂപയുടെ അൺലിമിറ്റഡ് ഡാറ്റ പാക്ക് ഉപയോക്താക്കൾക്ക് അവരുടെ ഓരോ ദിവസവുമുള്ള ഡാറ്റ ലിമിറ്റഡ് തീർന്നതിന് ശേഷം ഉപയോഗിക്കാൻ കഴിയുന്ന ഒരു ആഡ്-ഓൺ ഡാറ്റ പ്ലാനായിട്ടാണ് വരുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 1 ദിവസത്തെ വാലിഡിറ്റി കാലയളവ് മാത്രമേ നൽകുന്നുള്ളു. 99 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കുമെന്ന് പറയുമെങ്കിലും ഈ അൺലിമിറ്റഡ് ഡാറ്റയ്ക്ക് 30 ജിബി എന്ന ലിമിറ്റ് കൂടിയുണ്ട്. ഈ ഡാറ്റ ലിമിറ്റിൽ മാത്രമേ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
30 ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഇതൊരു ഡാറ്റ പാക്ക് ആയതിനാൽ തന്നെ ഒരു ബേസിക് പ്ലാൻ ആക്ടീവ് ആയിട്ടുള്ള കണക്ഷനുകളിൽ മാത്രമേ 99 രൂപ പ്ലാൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
99 രൂപ പ്ലാൻ സ്വതന്ത്രമായ വാലിഡിറ്റിയോടെയല്ല വരുന്നത്. ഈ പ്ലാൻ നൽകുന്ന ഡാറ്റ ആനുകൂല്യത്തിന് മാത്രം ഒരു ദിവസം വാലിഡിറ്റിയുണ്ട്. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും 99 രൂപ വിലയുള്ള പ്ലാനിലൂടെ ലഭിക്കുകയില്ല. ഈ പ്ലാൻ നൽകുന്ന മറ്റൊരു ശ്രദ്ധേയമായ ആനുകൂല്യം 5ജി ഡാറ്റ ആക്സസാണ്. എയർടെൽ 5ജി പ്ലസ് സേവനമുള്ള പ്രദേശങ്ങളിൽ, അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനും 99 രൂപ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് സാധിക്കും. ഈ ഡാറ്റ തികച്ചും സൌജന്യവും അൺലിമിറ്റഡുമാണ്.