New Update
/sathyam/media/media_files/2025/09/16/airtel-forud-2025-09-16-17-35-19.jpg)
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ക്ക് എതിരായ എയര്‍ടെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികളില്‍ ഗണ്യമായ കുറവുണ്ടായെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററിന്റെ (ഐ4സി) കണക്ക് പ്രകാരം എയര്‍ടെല്‍ നെറ്റുവര്‍ക്കിലെ സാമ്പത്തിക നഷ്ടത്തിന്റെ മൂല്യം 68.7% കുറഞ്ഞു. കൂടാതെ, ആകെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3 % ഇടിവും രേഖപ്പെടുത്തി. ഇത്, എയര്‍ടെല്‍ സൈബര്‍ തട്ടിപ്പ് കണ്ടെത്തല്‍ സംവിധാനത്തിന്റെ കാര്യക്ഷമതയേയും അത് വരിക്കാര്‍ക്ക് സുരക്ഷിതമായ നെറ്റുവര്‍ക്ക് സൃഷ്ടിക്കുന്നതിനേയും സാധൂകരിക്കുന്നു.
എയര്‍ടെല്‍ ഫ്രോഡ്, സ്പാം ഡിറ്റക്ഷന്‍ സൊല്യൂഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പുള്ള 2024 സെപ്തംബറിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രധാന സൂചകങ്ങളെ 2025 ജൂണിലേതുമായി എംഎച്ച്എ-ഐ4സി താരതമ്യപ്പെടുത്തിയുള്ള വിവരങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, എഐ അധിഷ്ഠിത നെറ്റുവര്‍ക്ക് സൊലൂഷനുകള്‍ 48.3 ബില്ല്യണ്‍ സ്പാം കോളുകളെ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് ലിങ്കുകളുടെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ പങ്കുവച്ച ഈ ഫലം തങ്ങളെ പ്രോത്സാഹിപ്പിക്കുകയും തട്ടിപ്പിനെതിരായ തങ്ങളുടെ ദൗത്യത്തെ സാധൂകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.