/sathyam/media/media_files/LbW0jfZcsaWcf040XUlP.jpg)
ബഹിരാകാശത്തേക്ക് വീണ്ടുമെത്താനുള്ള ആഗ്രഹം പങ്കുവെച്ച് സുൽത്താൻ അൽനിയാദിയുടെ മടക്കത്തിന് മുമ്പുള്ള അവസാന സമൂഹമാധ്യമ പോസ്റ്റ്. ‘ബഹിരാകാശമേ... ഇതൊരു യാത്ര പറച്ചിലല്ല’ എന്നുതുടങ്ങുന്ന പോസ്റ്റിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
സ്വപ്നങ്ങൾ നേടിയെടുക്കാൻ സഹായിച്ച എന്റെ പ്രിയപ്പെട്ട രാജ്യത്തിന്, നിങ്ങളുടെ വിശ്വാസത്തിനും സ്നേഹവായ്പ്പിനും നന്ദിപറയുന്നു. സുരക്ഷിതമായി മടങ്ങട്ടെ. വീണ്ടും ബഹിരാകാശത്തേക്ക് എത്താൻ മോഹമുണ്ടെന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രയയപ്പിലും സുൽത്താൻ പങ്കുവെച്ചിരുന്നു.
അതിശയകരമായ സമയമാണ് ബഹിരാകാശത്ത് കഴിഞ്ഞുപോയത്. വളരെ വേഗം കഴിഞ്ഞതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ പ്രദേശത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു ഈ യാത്ര. ഏറെ കാര്യങ്ങൾ ചെയ്യാനും കൂടുതൽ ആളുകളിലേക്ക് എത്താനും സാധിച്ചത് സന്തോഷകരമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.