ആപ്പിളിനെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണെന്ന് അറിയാം

ഉത്പന്നങ്ങൾക്ക് പുറമെ ഇത് ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾക്ക് വരെ സമൂഹത്തിൽ ഒരു ബ്രാൻഡ് വാല്യൂ നിർമ്മിച്ചെടുക്കാൻ ആപ്പിളിന് സാധിക്കുന്നുണ്ട്. നിലവിൽ ടെക് ലോകം മുഴുവൻ കാത്തിരിക്കുന്നത് ആപ്പിളിന്റെ ഐഫോൺ 15 സീരീസുകളുടെ ലോഞ്ചിനായാണ്

author-image
ടെക് ഡസ്ക്
New Update
ertdsrdrrdtfhgfhgyugyu

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ആപ്പിളിന്റെ ആദ്യ ഐമാക്ക് പുറത്തിറങ്ങുന്നത്. അന്ന് വരെ കണ്ടതിൽ വെച്ചുള്ള കമ്പ്യൂട്ടറുകളിൽ നിന്ന് വ്യത്യസ്തനായിരുന്നു ആപ്പിളിന്റെ ഈ കമ്പ്യൂട്ടർ. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഒന്നാം നമ്പർ ഉപയോഗത്തിനായി രൂപകൽപന ചെയ്തതാണ് ഐമാക്ക് എന്നാണ് സ്റ്റീവ് ജോബ്‌സ് ആദ്യം ഈ ഉത്പന്നത്തെക്കുറിച്ച് പറഞ്ഞത്. വേഗത്തിലും എളുപ്പത്തിലും ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ ഇവയ്ക്ക് സാധിക്കുമെന്നും സ്റ്റീവ് ജോബ്‌സ് അവകാശപ്പെട്ടു.

Advertisment

1998ൽ ആണ് ആപ്പിൾ ആദ്യത്തെ ഐമാക്ക് പുറത്തിറക്കുന്നത്. വെറും മൂന്ന് മാസത്തനുള്ളിൽ തന്നെ 800,000 യൂണിറ്റ് ഐമാക്കുകൾ വിക്കാൻ ആപ്പിളിന് സാധിച്ചു. ഇതോടെ കമ്പ്യൂട്ടർ മാർക്കറ്റിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനും ഇവർക്ക് കഴിഞ്ഞു. യുഎസ്ബി 1.1-നൊപ്പം ആയിരുന്നു ഈ കമ്പ്യൂട്ടറുകൾ പുറത്തിറക്കിയത് എന്ന പ്രത്യേകതയും ഐമാക്കുകളുടെ ഡിമാന്റ് വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇതേ വർഷം തന്നെ പാരലൽ പോർട്ടുകൾ ഒഴിവാക്കിയുള്ള ഐമാക്കുകളും കമ്പനി പുറത്തിറക്കി.

USB പോർട്ടുകൾ മാത്രം ഫീച്ചർ ചെയ്യുന്ന ആദ്യത്തെ കമ്പ്യൂട്ടറായിരുന്നു ഇത്. ഫ്ലോപ്പി ഡിസ്ക് ഡ്രൈവുകൾ ഒഴിവാക്കി സിഡി ഡ്രൈവിനെ മാത്രം ആശ്രയിച്ച സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയത് ഐമാക്കുകൾ ആയിരുന്നു. പിന്നീട് സിഡി ഡ്രൈവുകൾ നീക്കം ചെയ്ത കമ്പ്യൂട്ടറുകളും ആപ്പിൾ പുറത്തിറക്കി. 1996-ൽ ആപ്പിൾ പാപ്പരത്ത്വത്തിന്റെ വക്കിൽ ആയിരുന്നു ഐമാക്കുകൾ അവതരിപ്പിച്ചതാണ് കമ്പനിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വഴിത്തിരിവായത്.

ഐമാക്കുകൾ മികച്ച വിജയം കൊയ്തതോടെ ആപ്പിളിന്റെ ഫീച്ചറുകൾ എല്ലാം മറ്റ് കമ്പനികളും അനുകരിക്കാൻ ആരംഭിച്ചു. ഇങ്ങനെ ഒരു വ്യവസായത്തിനെ തന്നെ സ്വാധീക്കാൻ ഐമാക്കുകൾ സാധിച്ചിരുന്നു. ഇന്നും ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ എന്തെങ്കിലും പുതിയതായി പുറത്തിറങ്ങിയാൽ നിലവിൽ മാർക്കറ്റിലുള്ള മറ്റ് ഉത്പന്നങ്ങൾക്ക് ഇല്ലാത്ത പ്രത്യേക ഫീച്ചർ നൽകാൻ ആപ്പിൾ ശ്രമിക്കാറുണ്ട്. ഈ ഫീച്ചർ തന്നെയാണ് ആപ്പിളിനെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇന്ന് ആപ്പിൾ ഒരു വലിയ ബ്രാൻഡ് ആയിക്കഴിഞ്ഞു. ഉത്പന്നങ്ങൾക്ക് പുറമെ ഇത് ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾക്ക് വരെ സമൂഹത്തിൽ ഒരു ബ്രാൻഡ് വാല്യൂ നിർമ്മിച്ചെടുക്കാൻ ആപ്പിളിന് സാധിക്കുന്നുണ്ട്. നിലവിൽ ടെക് ലോകം മുഴുവൻ കാത്തിരിക്കുന്നത് ആപ്പിളിന്റെ ഐഫോൺ 15 സീരീസുകളുടെ ലോഞ്ചിനായാണ്. ഫോണുകളുടെ ഫീച്ചറുകളെപ്പറ്റി പല റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെങ്കിലും ആപ്പിളിന്റെ ഔദ്യോ​ഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.

apple-imacs tech-world
Advertisment