/sathyam/media/media_files/VAyIdMXkofgHNlL8SfAi.jpg)
മുൻ തലമുറ മോഡലായ ഐഫോൺ 14യുടെ അതേ വിലയുമായിട്ടായിരിക്കും ഐഫോൺ 15 അമേരിക്കയിൽ അവതരിപ്പിക്കുക എന്നാണ് സൂചനകൾ. 799 ഡോളറായിരുന്നു ഐഫോൺ 14യുടെ വില. ഒരു ഡോളറിന് 100 രൂപയായി കണക്കാക്കിയാൽ ഐഫോൺ 15 ഇന്ത്യയിലെത്തുക 79,900 രൂപ മുതലുള്ള വിലയിൽ ആയിരിക്കും. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ അതേപടി നിലനിർത്തിയിട്ടുണ്ട്.
ഐഫോൺ 15 പ്രോയുടെ വില 1,099 ഡോളർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ മോഡലായ ഐഫോൺ 14 പ്രോയ്ക്ക് 999 ഡോളറായിരുന്നു വില. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വില കൂടുതലാണ്. ഐഫോൺ പ്രോ മോഡൽ ഇന്ത്യയിൽ 1,39,900 രൂപയ്ക്ക് അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്.
എല്ലാ ഐഫോൺ 15 മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ഡൈനാമിക് ഐലൻഡ് നോച്ചുമായി വരുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. കമ്പനി ഈ ഫോണുകളിൽ ലൈറ്റ്നിങ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഐഫോൺ 14 പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 15 പ്രോ മോഡലുകൾക്ക് ചെറിയ ബെസലുകളായിരിക്കും ഉണ്ടായിരിക്കുക.
ഐഫോൺ 15 സീരീസ് മുൻഗാമികളായ ഐഫോൺ 14 പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് സമാനമായ ഡിസൈൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മോഡലുകളഇലും പഴയ ഡിസ്പ്ലേകൾ തന്നെയായിരിക്കും ഉണ്ടായിരിക്കുക. സ്റ്റാൻഡേർഡ്, പ്രോ മോഡലുകളിൽ 6.1 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കും. പ്ലസ്, പ്രോ മാക്‌സ് മോഡലുകളിൽ 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും നൽകുക.