/sathyam/media/media_files/2025/07/10/untitledbrasilupi-2025-07-10-11-04-24.jpg)
യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് സുരക്ഷിതമാണോ? ചില സാമ്പത്തിക കെണികളും ഇതിന് പിറകിൽ ഉണ്ട്. അവയെ നാം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് പോലും നിശ്ചലമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സുരക്ഷിതമായി യുപിഐ ഇടപാടുകൾ നടത്താനായി നാം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തേത് യുപിഐ പിൻ ആരുമായും പങ്കിടരുത് എന്നതാണ്. ഏതെങ്കിലും തരത്തിൽ നിങ്ങളുടെ യുപിഐ പിൻ ചോർന്നുകഴിഞ്ഞാൽ അക്കൗണ്ടിലെ പണം നഷ്ടമാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വളരെ ശ്രദ്ധയോടുകൂടി പിൻ കൈകാര്യം ചെയ്യേണ്ടതാണ്.
മറ്റൊന്ന് ബാങ്ക് ഇടപാടുമായി ബന്ധപ്പെടുന്ന ഒടിപികൾ ഒരിക്കലും പങ്കിടാൻ പാടില്ല എന്നുള്ളതാണ്. ബാങ്കുകളോ യുപിഐ ആപ്പുകളോ ഒരിക്കലും കോളുകൾ, മെസേജുകൾ അല്ലെങ്കിൽ ഇമെയിലുകൾ വഴി ഒടിപി ആവശ്യപ്പെടില്ല. അതുകൊണ്ട് തന്നെ ഇത്തരം ഒടിപികൾ കൈമാറുന്നത് അപകടം വിളിച്ചുവരുത്തും. ഇത് അകൗണ്ട് പരസ്യമാക്കുന്നതിന് തുല്യമാണ്.
പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്താലും ഈ തരത്തിൽ നമ്മുടെ അകൗണ്ട് അപകടത്തിലാകാൻ സാധ്യതയുണ്ട്. വ്യാജ വാട്‌സ്ആപ്പ് ലിങ്കുകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ,ലോട്ടറി അടിച്ചെന്നോ കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്നോ പറഞ്ഞ് വരുന്ന ലിങ്കുകൾ തുടങ്ങിയവയൊക്കെ ക്ലിക്ക് ചെയ്താൽ ഫോണിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും അകൗണ്ടുകൾ നഷ്ടമാകാനും സാധ്യതയുണ്ട്.
നമ്മൾ കടകളിലും മറ്റും നിരവധിയായ സമയങ്ങളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നവരാണ് . ഇങ്ങനെ ചെയ്യുമ്പോഴും സൂക്ഷിക്കണം. സ്ക്രീനിൽ തെളിയുന്ന സ്വീകർത്താവിന്റെ പേര് ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പണം അയക്കാൻ പാടുള്ളൂ. കൂടാതെ ഫോണും അതിൽ ഉള്ള യുപിഐ ആപ്പുകൾക്കും ബയോമെട്രിക് ലോക്കോ സുരക്ഷിതമായ പാസ്‌വേഡോ നൽകി സൂക്ഷിക്കേണ്ടതാണ്. ഇല്ലെങ്കിൽ ഫോൺ നഷ്ടപ്പെടുകയോ മറ്റാരുടെയെങ്കിലും കൈകളിൽ ലഭിക്കുകയോ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ സുരക്ഷിതമായ പ്ലാറ്റുഫോമുകളിൽ നിന്ന് മാത്രം യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. തേർഡ് പാർട്ടി വെബ്‌സൈറ്റുകളിൽ നിന്നും ഇൻസ്റ്റാൾ ചെയ്താൽ ചിലപ്പോൾ പണി കിട്ടാൻ സാധ്യതയുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. അനുവാദമില്ലാതെ ഒരു ചെറിയ തുക പോലും അക്കൗണ്ടിൽ നിന്ന് കുറഞ്ഞാൽ ഉടൻ തന്നെ ബാങ്കിനെ ബന്ധപ്പെടുകയും ചെയ്യുക.
സൗകര്യത്തിനനുസരിച്ചും എളുപ്പത്തിനും വേണ്ടി പലപ്പോഴും ഇത്തരത്തിലുള്ള പണമിടപാട് സേവനങ്ങൾ ശ്രദ്ധയില്ലാതെ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത് അപകടം ക്ഷണിച്ച് വരുത്തും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us