/sathyam/media/media_files/2dd88WyG8Yz4TmYIfnri.jpg)
ഏറ്റവും പുതിയ ഹൈ-എൻഡ് ഗെയിമിംഗ് ലാപ്‌ടോപ്പാണ് അസൂസ് ആർഒജി സ്കാർ15 (2022) ജി533. ഇന്റൽ കോർ i9-12900H, RTX 3070 Ti ലാപ്‌ടോപ്പ് ജിപിയു എന്നിവയുള്ള ലാപ്ടോപ്പ് വേരിയന്റാണ് ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്തത്. അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പ് കാഴ്ചയിൽ തന്നെ ഒരു ഗെയിമിങ് ലാപ്‌ടോപ്പാണെന്ന് വ്യക്തമാകുന്നു. ഈ 2022 പതിപ്പ് ലാപ്ടോപ്പ് അതിന്റെ മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്.
എച്ച്‌ഡിഎംഐ പോർട്ട്, ആർജെ45 ഇഥർനെറ്റ് ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട്, ചാർജിംഗ് പോർട്ട് എന്നിവ ഇതിലുണ്ട്. അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പിലുള്ള ഡിസ്‌പ്ലേ ആർഒജി ഫ്ലോ X16ലെ പോലെ ബ്രൈറ്റ് അല്ലെങ്കിലും ഗെയിമിങ് ലാപ്‌ടോപ്പിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കളർ ആക്യുറസിയുള്ള ഡിസ്‌പ്ലേകളിൽ ഒന്നാണ്. 15.6 ഇഞ്ച് ഡിസ്‌പ്ലേ വളരെ മികവ് പുലർത്തുന്നു. ഈ ഡിസ്പ്ലെയ്ക്ക് ഡോൾബി വിഷൻ സർട്ടിഫിക്കേഷനുമുണ്ട്.
അസൂസ് ആർഒജി സ്കാർ15 ജി533 ലാപ്ടോപ്പിലെ കീബോർഡ് മികച്ച ഫീഡ്‌ബാക്കിനൊപ്പം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു. ബിൽറ്റ്-ഇൻ വെർച്വൽ നംപാഡുള്ള വലിയ ട്രാക്ക്പാഡ് ഗെയിമർമാരല്ലാത്തവർക്ക് വളരെ ആകർഷകമായിിക്കും. ബാക്ക്‌ലൈറ്റിന്റെ മികവും ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ളതാണ്. പ്രത്യേകം മീഡിയ കൺട്രോൾ കീകൾ നൽകിയിട്ടുള്ളതും വളരെ ഉപയോഗപ്രദമാണ്.
അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പിലെ സ്പീക്കർ സെറ്റപ്പ് മികച്ചതാണ്. ഡോൾബി അറ്റ്‌മോസ് സപ്പോട്ടുള്ള സ്പീക്കറാണ് എങ്കലും ആവശ്യത്തിന് സൌണ്ട് ഇല്ലെന്നത് ഒരു പോരായ്മയാണ്. ഏലിയൻവെയറിന്റെ ചില ഗെയിമിങ് ലാപ്‌ടോപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. ഈ ലാപ്ടോപ്പിൽ ഇൻബിൾഡ് വെബ് ക്യാമറയില്ല. എങ്കിലും 720p റെസല്യൂഷനോടുകൂടിയ ഒരു വെബ് ക്യാമറ ബ്രാൻഡ് റീട്ടെയിൽ ബോക്സിൽ നൽകുന്നുണ്ട്.