/sathyam/media/media_files/2025/10/20/battlefild-2025-10-20-20-57-19.jpg)
ഓരോ ദിവസവും മുകളിലേക്ക് കുതിക്കുന്ന വീഡിയോ ഗെയിമിംഗ് വിപണിയിൽ ട്രെൻഡിങ്ങായി ബാറ്റിൽഫീൽഡ് സീരീസിലെ ഏറ്റവും പുതിയ ഗെയിമായ ‘ബാറ്റിൽഫീൽഡ് 6’. വിപണിയിൽ ഇറക്കി നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞത് ലക്ഷക്കണക്കിനെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ പത്തിനാണ്, പിസി, പിഎസ് 5, എക്സ്ബോക്സ് സീരീസ് എസ്/എക്സ് എന്നിവയിലായി ഏറ്റവും പുതിയ മിലിട്ടറി ഷൂട്ടർ ഗെയിം ഇലക്ട്രോണിക് ആർട്സ് (EA ) പ്രസിദ്ധീകരിച്ചത്.
അഞ്ച് ദിവസം കൊണ്ട് ഏഴ് ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഗെയിം 350 മില്യൺ ഡോളർ (ഏകദേശം 3,077 കോടി രൂപ) വരുമാനം നേടിയതായി കണക്കുകൾ പറയുന്നു.
ഇഎയുടെ തന്നെ സ്‌പോർട്‌സ് എഫ്‌സി 26 മാത്രമാണ് ഈ വർഷത്തെ വിൽപനയിൽ ഇനി മുന്നിലുള്ളത്. ഇതിനെയും പിന്നിലാക്കാൻ ഇനി ബാറ്റിൽഫീൽഡ് അധികനേരം എടുക്കില്ലെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ അലീനിയ അനലിറ്റിക്സിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്.