/sathyam/media/media_files/vhh7FjxOWEOPyn1HjGrH.jpg)
10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം..
- അമാസ്ഫിറ്റ് ജിടിഎസ് 2ഇ
7999 രൂപ വിലയുള്ള അമാസ്ഫിറ്റ് ജിടിഎസ് 2ഇ സ്മാർട്ട് വാച്ചിൽ അമോലെഡ് ഡിസ്‌പ്ലേയും ഹെൽത്ത്, ഫിറ്റ്‌നസ് ട്രാക്കിങ് ഫീച്ചറുകളുമുണ്ട്. 24 ദിവസം വരെ ബാറ്ററി ലൈഫും ഈ വാച്ച് നൽകുന്നു.
- നോയിസ് കളർഫിറ്റ് പ്രോ 3 ആൽഫ
5299 രൂപ വിലയുള്ള നോയിസ് കളർഫിറ്റ് പ്രോ 3 ആൽഫ വാച്ചിൽ 1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലെയുണ്ട്. 80ൽ അധികം പാട്ടുകൾ സേവ് ചെയ്യാവുന്ന വാച്ചിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്.
- ടൈറ്റൻ സ്മാർട്ട് 2
5995 രൂപ വിലയുള്ള ടൈറ്റൻ സ്മാർട്ട് 2 വാച്ചിൽ 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായി വരുന്നു. 7 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന വാച്ചിൽ നിരവധി ഹെൽത്ത് ഫീച്ചറുകളുമുണ്ട്.
- ഫയർ-ബോൾട്ട് ഇൻവിൻസിബിൾ
ഫയർ-ബോൾട്ട് ഇൻവിൻസിബിൾ വാച്ചിന് 5999 രൂപയാണ് വില. 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഉണ്ട്. 7 ദിവസം വരെ ബാറ്ററി ലൈഫും വാച്ചിലുണ്ട്.
- ബോട്ട് പ്രീമിയ
ബോട്ട് പ്രീമിയ വാച്ചിന് 4999 രൂപയാണ് വില. പ്രീമിയം മെറ്റാലിക് ഡിസൈനും വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുമുള്ള വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഉണ്ട്. 10 ദിവസം വരെ ബാറ്ററി ലൈഫും വാച്ചിലുണ്ട്.
- ഓപ്പോ വാച്ച് ഫ്രീ
ഓപ്പോ വാച്ച് ഫ്രീ സ്മാർട്ട് വാച്ചിന് 5999 രൂപയാണ് വില. 1.64 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയും 108 സ്പോർട്സ് മോഡുകളും ഈ വാച്ചിലുണ്ട്. 14 ദിവസത്തെ ബാറ്ററി ലൈഫും വാച്ചിനുണ്ട്.
- റിയൽമി വാച്ച് എസ് പ്രോ
9,999 രൂപ വിലയുള്ള റിയൽമി വാച്ച് എസ് പ്രോ വാച്ചിൽ സ്റ്റെയിൻലെസ് സ്റ്റീൽ കെയ്‌സ് ഉണ്ട്. 100ൽ അധികം സ്റ്റൈലിഷ് വാച്ച് ഫെയ്‌സുകളും 1.39 ഇഞ്ച് അമോലെഡ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ഈ വാച്ചിലുണ്ട്.