/sathyam/media/media_files/dGZLGARsOR7LQM78BAl3.jpg)
കൊച്ചി: ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ), ടാറ്റ കൺസൾട്ടൻസി സർവീസസുമായും സി ഡോട്ടുമായും തേജസ് നെറ്റ് വര്‍ക്ക്‌സുമായും സഹകരിച്ച് ഭാരത് ടെലികോം സ്റ്റാക് അവതരിപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ഇതിലൂടെ 26,700-ല്‍ ഏറെ ഗ്രാമങ്ങളിലാണ് 4 ജി ശൃംഖല ലഭ്യമാക്കുന്നത്. 4ജിയും അതിനു മുകളിലും ഉളള സംവിധാനങ്ങള്‍ ലഭ്യമാക്കാനുള്ള സ്വാശ്രയ, തദ്ദേശീയ ടെലകോം സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറിയിരിക്കുകയാണ്.
ഡാറ്റ സെന്‍ററുകള്‍ സ്ഥാപിക്കുകയും സി ഡോട്ടിന്‍റെ ഇപിസി കോര്‍ ആപ്ലിക്കേഷന്‍, തേജസിന്റെ ബേസ് സ്റ്റേഷനുകള്‍, ഒരു ലക്ഷത്തിലേറെ സൈറ്റുകളിലെ റോഡിയോ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ കമ്മീഷന്‍ ചെയ്യുകയും വഴിയാണ് ടിസിഎസ് ഇതു നടപ്പാക്കിയത്. ബിഎസ്എന്‍എല്ലിന്‍റെ നിലവിലുള്ള 2ജി, 3ജി ശൃംഖല പൂര്‍ണമായി സംയോജിപ്പിച്ച് രണ്ടു വര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയാക്കിയത്.
രാജ്യത്തിന് അഭിമാനകരമായ ഒരു നേട്ടമാണ് തങ്ങള്‍ ആഘോഷിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബിഎസ്എന്‍എല്‍ സിഎംഡി എ റോബര്‍ട്ട് ജെ രവി പറഞ്ഞു. ടിസിഎസ്, തേജസ് നെറ്റ് വര്‍ക്ക്, സി ഡോട്ട് എന്നിവയുടെ സഹകരണത്തിന്‍റെ ശക്തിയിലാണ് തങ്ങള്‍ തദ്ദേശീയമായ 4ജി ശൃംഖല പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടേതായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും രാജ്യത്തിന്‍റെ ഡിജിറ്റല്‍ പ്രതീക്ഷകള്‍ക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കാനുമുള്ള ടിസിഎസിന്‍റെ പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടിസിഎസ് ടെലികോം സ്ട്രാറ്റജിക് ഇനീഷിയേറ്റീവ്‌സ് അഡ്‌വൈസറും തേജസ് നെറ്റ് വര്‍ക്ക്‌സ് ചെയര്‍മാനുമായ എന്‍ ഗണപതി സുബ്രമണിയന്‍ പറഞ്ഞു.