സുരക്ഷിത ഡിജിറ്റല്‍ പണമിടപാട്; എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് സേഫ് സെക്കന്റ് അക്കൗണ്ട് ആരംഭിക്കും

New Update
airtel
തിരുവനന്തപുരം: ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനായി എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് സേഫ് സെക്കന്‍ഡ് അക്കൗണ്ട് എന്ന സംവിധാനം ആരംഭിക്കുന്നുവെന്ന് ഭാരതി എയര്‍ടെല്‍ വൈസ് ചെയര്‍മാനും എംഡിയുമായ ഗോപാല്‍ വിത്തല്‍ അറിയിച്ചു. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എഴുതിയ കത്തിലാണ് ഗോപാല്‍ വിത്തല്‍ ഇക്കാര്യം അറിയിച്ചത്.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും ഉയര്‍ന്ന മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. സേഫ് സെക്കന്‍ഡ് അക്കൗണ്ട് പ്രാഥമികമായി പേയ്‌മെന്റുകള്‍ക്ക് ഉള്ളതാണെന്നും കുറഞ്ഞ ബാലന്‍സ് മാത്രമേ ആവശ്യമുള്ളൂവെന്നും പലിശ ലഭിക്കുമെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ക്രെഡിറ്റ് നല്‍കാത്തതിനാല്‍, ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ വലിയ തുകകള്‍ സൂക്ഷിക്കേണ്ടതില്ല. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ഇത് വേഗത്തിലും സൗകര്യപ്രദവുമായി ആരംഭിക്കാം.

ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രാഥമിക ബാങ്കില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്‌തോ ഏതെങ്കിലും എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് റീട്ടെയില്‍ പോയിന്റില്‍ പണം നിക്ഷേപിച്ചോ സേഫ് സെക്കന്‍ഡ് അക്കൌണ്ട് ടോപ്പ് അപ്പ് ചെയ്യാമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
Advertisment
Advertisment