ഇരുപതു രൂപയോ അതില്‍ കൂടുതലോ കൈമാറ്റം ചെയ്യുമ്പോള്‍ ഇരുപതു രൂപ ക്യാഷ് ബാക്കുമായി ഭീമിന്‍റെ ഗര്‍വ് സേ സ്വദേശി  ക്യാമ്പെയിന്‍

New Update
sdfghklkjhg

കൊച്ചി:  പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഭീം പെയ്മെന്‍റ് ആപ്പ് ഗര്‍വ് സേ സ്വദേശി ക്യാമ്പെയിനു തുടക്കം കുറിച്ചു. പുതിയ  ഉപഭോക്താക്കള്‍ ഇരുപതു രൂപയോ അതില്‍ കൂടുതലോ കൈമാറ്റം ചെയ്യുമ്പോള്‍ ഇരുപതു രൂപ ക്യാഷ് ബാക്ക്  നല്കുന്നതാണ് ഭീം പത്താം വാര്‍ഷികത്തിലേക്കു കടക്കുമ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ആനുകൂല്യം.  മെയ്ഡ് ഇന്‍ ഇന്ത്യ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഭീം ഇന്ത്യക്കാരുടെ ദൈനംദിന പെയ്മെന്‍റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

Advertisment

ഇന്ത്യക്കാര്‍ പണം ഉപയോഗിക്കുന്നതിന് അനുസൃതമായ രീതയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഇത് ചെറിയ തുകകളുടെ ഇടപാടുകള്‍ മുതല്‍ വീട്ടു ചെലവുകള്‍ പങ്കു വെക്കുന്നത് വരെയുള്ള വിവിധങ്ങളായ സൗകര്യങ്ങളാണ് നല്‍കുന്നത്.

സ്വാശ്രയത്വത്തോടും ആത്മവിശ്വാസത്തോടും കൂടിയ ഡിജിറ്റല്‍ ഇന്ത്യയേയാണ് ഭീം പ്രതിനിധീകരിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്‍ബിഎസ്എല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു. പുതിയ ഉപഭോക്താക്കളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ആകര്‍ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ക്യാമ്പെയിന്‍റെ ഭാഗമായുള്ള ആനുകൂല്യങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരു മാസം 300 രൂപ വരെ ക്യാഷ്ബാക്ക് നേടാനാവും.

Advertisment