ബൊലേറോ നിയോ പ്ലസിന്റെ പുതിയ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കുന്നു

പുതിയ ബൊലേറോ നിയോ പ്ലസിൽ ഉപഭോക്താക്കൾക്ക് സീറ്റിങ് കപ്പാസിറ്റിയും സ്ഥലസൗകര്യവും ലഭിക്കും. കമ്പനി ഇത് രണ്ട് സീറ്റ് കോൺഫിഗറേഷനുകളിൽ നൽകുമെന്ന് പറയപ്പെടുന്നു, അതിൽ 7-സീറ്റർ, 9-സീറ്റർ ഓപ്ഷനുകൾ ലഭ്യമാകും

author-image
ടെക് ഡസ്ക്
New Update
oiyytseaeghik[pl

ബൊലേറോ നിയോ പ്ലസിന്റെ (bolero neo plus) പുതിയ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കാൻ പോകുകയാണെന്നാണ് ഏറ്റവും  പുതിയ വാർത്ത. ലഭ്യമായ വിവരം അനുസരിച്ച്, കമ്പനി പുതിയ ബൊലേറോ നിയോ സെപ്റ്റംബർ മാസത്തിൽ അവതരിപ്പിച്ചേക്കും, ടയർ -2 നഗരങ്ങളിലെ ഉപഭോക്താക്കളെ മുന്നിൽ കണ്ടാണ് ഈ വാഹനം എത്തുന്നത്. മുൻപ് അവതരിപ്പിച്ച TUV300 പ്ലസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും.

Advertisment

പുതിയ ബൊലേറോ നിയോ പ്ലസിൽ ഉപഭോക്താക്കൾക്ക് സീറ്റിങ് കപ്പാസിറ്റിയും സ്ഥലസൗകര്യവും ലഭിക്കും. കമ്പനി ഇത് രണ്ട് സീറ്റ് കോൺഫിഗറേഷനുകളിൽ നൽകുമെന്ന് പറയപ്പെടുന്നു, അതിൽ 7-സീറ്റർ, 9-സീറ്റർ ഓപ്ഷനുകൾ ലഭ്യമാകും. കുറഞ്ഞ ചെലവിൽ മികച്ച സ്ഥലവും കൂടുതൽ സീറ്റുകളുമുള്ള ഒരു കാർ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇതൊരു നല്ല ഓപ്ഷനായിരിക്കും.

2019 മുതൽ മഹീന്ദ്ര ഈ എസ്‌യുവി പരീക്ഷിക്കുകയായിരുന്നു. ബൊലേറോ നിരയിലെ മൂന്നാമത്തെ മോഡലായിരിക്കും. ബൊലേറോയും ബൊലേറോ നിയോയും ഇപ്പോഴും വിൽക്കുന്നുണ്ട്. കമ്പനി ഇത് 7 വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യും, അതിൽ ആംബുലൻസ് പതിപ്പും ഉൾപ്പെടുന്നു. മഹീന്ദ്ര വിറ്റഴിക്കുന്ന ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നാണ് ബൊലേറോ. കമ്പനി പ്രതിമാസം 7000 മുതൽ 8000 യൂണിറ്റുകൾ വരെ വിൽക്കുന്നു.

നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മഹീന്ദ്ര ബൊലേറോയ്ക്ക് ഒരുപോലെ ആവശ്യക്കാറുണ്ട്, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ ആളുകൾ ബൊലേറോയെ വിശ്വസനീയമായ വാഹനമായി കാണുന്നു. പുതിയ ബൊലേറോ നിയോ പ്ലസിലും കമ്പനി 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കും, സ്‌കോർപിയോ Nൽ ലഭിക്കുന്ന അതേ എഞ്ചിനാണ് ഇത്. എന്നാൽ അതിന്റെ പവർ ഔട്ട്പുട്ട് അൽപം കുറവായിരിക്കും.

മഹീന്ദ്ര ബൊലേറോ നിയോ പ്ലസിൽ കമ്പനി നിരവധി സുപ്രധാന മാറ്റങ്ങൾ വരുത്തും, പുതിയ അത്യാധുനിക സവിശേഷതകൾ അതിൽ സ്ഥാനം പിടിക്കും. പുതിയ അപ്‌ഡേറ്റിന് ശേഷം, വാഹനത്തിന്റെ വില അൽപം വർദ്ധിച്ചേക്കാം. നിലവിലെ ബൊലേറോ നിയോയുടെ വില 9.63 ലക്ഷം മുതൽ 12.14 ലക്ഷം രൂപ വരെയാണ്. പുതിയ മോഡലിന്റെ പ്രാരംഭവില പത്ത് ലക്ഷം മുതൽ ആരംഭിക്കുമെന്നാണ് സൂചന. 

bolero neo plus TUV300
Advertisment