വിദ്യാർഥികൾക്കായി 251 രൂപയുടെ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

author-image
ടെക് ഡസ്ക്
New Update
bsnl-968x538

ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധിയായ ഓഫറുകളുമായി ബിഎസ്എൻഎൽ കളംനിറയുകയാണ്. ഇപ്പോഴിതാ ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമായി പുതിയ റീചാർജ് ഓഫറുമായെത്തിയിരിക്കുകയാണ് കമ്പനി. അതും വിദ്യാർത്ഥികൾക്കായാണ് ഇത്തവണ ഓഫർ നൽകുന്നത്.

Advertisment

251 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ കോളിംഗ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ലഭ്യമാക്കുന്ന ആകർഷകമായ ഓഫറാണ് ബിഎസ്എൻഎൽ വിദ്യാർത്ഥികൾക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളെ കൂടുതലായി തങ്ങളുടെ നെറ്റ് വർക്കിലേക്ക് ആകർഷിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ റീചാർജ് പാക്കേജ്.

Advertisment