New Update
/sathyam/media/media_files/2024/12/14/7DTNWnVzHS6AnykL4oDa.jpg)
ഡൽഹി : ഉപയോക്താക്കൾക്കായി ബിഎസ്‌എൻഎൽ വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം അവതരിപ്പിച്ചു. സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോഴും ഉപഭോക്താക്കൾക്ക് വൈ-ഫൈ നെറ്റ്‌വർക്കിലൂടെ വോയ്‌സ് കോളുകൾ വിളിക്കാനും സ്വീകരിക്കാനും അനുവദിക്കുന്നതാണ് വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം.
Advertisment
ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വളരെക്കാലമായി വോയ്‌സ് വൈഫൈ ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇതാ പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലും ഈ സേവനം ആരംഭിക്കുകയാണ്.