ലാന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു. ഇതിന് തൊട്ടുമുമ്പായി ലാന്‍ഡിങ് ഇമേജര്‍ ക്യാമറ പകര്‍ത്തിയ ചിത്രവും പങ്കുവച്ചിരുന്നു

author-image
ടെക് ഡസ്ക്
New Update
y9ouyiufdtydfkuyghioljopj[o

ചന്ദ്രയാന്‍ 3 (Chandrayaan 3) ചന്ദ്രനില്‍ വിജയകരമായി സോഫ്‌റ്റ്‌ ലാന്‍ഡിങ് (Soft Landing) പൂര്‍ത്തിയാക്കി. പിന്നാലെ ലാന്‍ഡറും (Lander) ബഹിരാകാശ ഏജന്‍സിയുടെ ഓപറേഷന്‍ കോംപ്ലക്‌സും (MOX) തമ്മിലുള്ള ആശയവിനിമയം സ്ഥാപിച്ചതായി അറിയിച്ച് ഐഎസ്‌ആര്‍ഒ (ISRO).

Advertisment

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറയില്‍ (Lander Horizontal Velocity Camera) പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു. ഇതിന് തൊട്ടുമുമ്പായി ലാന്‍ഡിങ് ഇമേജര്‍ ക്യാമറ (Landing Imager Camera) പകര്‍ത്തിയ ചിത്രവും ഇവര്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.

ചന്ദ്രയാന്‍ 3 ന്‍റെ ഇറങ്ങിയ സ്ഥലമായിരുന്നു ഇതില്‍ പകര്‍ത്തിയിരുന്നത്. മാത്രമല്ല, ഇതില്‍ ചന്ദ്രയാന്‍ 3 ന്‍റെ ഒരു കാലും അതുമായി ബന്ധപ്പെട്ടുള്ള നിഴലും വ്യക്തമായിരുന്നു. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ താരതമ്യേന പരന്ന പ്രദേശമാണ് തെരഞ്ഞെടുത്തതെന്നും ഐഎസ്‌ആര്‍ഒ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Advertisment