/sathyam/media/media_files/rXqlL0nK5RBCcXVmt9Eo.jpg)
ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനകം ആപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കുന്ന വിവരം കമ്പനി ട്വിറ്ററിലുടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് മുതല്‍ ചാറ്റ് ജിപിടി ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാനാവും.
ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും കൃത്യമായ തീയ്യതി അറിയിച്ചിട്ടില്ല. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പ് വരുന്നയുടന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതി നല്‍കുന്ന ചാറ്റ്‌ബോട്ട് ആണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എഐ എന്ന സ്റ്റാര്‍ട്ട്അപ്പ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. കഥ, കവിത, ലേഖനങ്ങള്‍, കത്തുകള്‍, കുറിപ്പുകള്‍ ഉള്‍പ്പടെയുള്ളവ എഴുതാന്‍ ചാറ്റ് ജിപിടിയ്ക്ക് സാധിക്കും. മേയില്‍ ചാറ്റ് ജിപിടിയുടെ ഐഒഎസ് ആപ്പ് അവതരിപ്പിച്ചിരുന്നു.