ക്രോമ ഐഫോൺ 17 ഓഫറുകൾ പ്രഖ്യാപിച്ചു

author-image
ടെക് ഡസ്ക്
New Update
croma i phone 17

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമപുതിയ ഐഫോൺ 17 സീരീസ് ഫോണുകള്‍ക്ക് പ്രത്യേക ഉപഭോക്തൃ ഓഫറുകൾ പ്രഖ്യാപിച്ചു. ക്രോമ സ്റ്റോറുകൾട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകള്‍ക്രോമഡോട്ട്കോം, ടാറ്റ ന്യൂ ആപ്പ് എന്നിവയിലെല്ലാം സെപ്റ്റംബർ 27 വരെ ഈ ഓഫറുകള്‍ ലഭ്യമാണ്.

Advertisment

സെപ്റ്റംബർ 27 വരെ പുതിയ ഐഫോൺ 17 സീരീസ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കൾക്ക് 12,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. കൂടാതെ ടാറ്റ ന്യൂ എച്ച്ഡിഎഫ്‌സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം വരെ ന്യൂകോയിനുകൾക്കൊപ്പം നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇതിന് പുറമേ പ്രത്യേക ഓഫർ എന്ന നിലയിൽകേസുകൾചാർജറുകൾഓഡിയോ ഗിയർ എന്നിവയുള്‍പ്പെടുന്ന തിരഞ്ഞെടുത്ത ആപ്പിൾ ആക്‌സസറികൾക്ക് 20 ശതമാനം വരെ ഇളവും ലഭിക്കും.

രാജ്യത്തെമ്പാടുമായുള്ള 560-ലധികം ക്രോമ സ്റ്റോറുകളിലും206 നഗരങ്ങളിലുള്ള ക്രോമയുടെ ആപ്പിള്‍ ഓതറൈസ്‌ഡ് റീസെല്ലർ വിഭാഗമായ  ട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകളിലും കൂടാതെ ക്രോമഡോട്ട്കോം, ടാറ്റ ന്യൂ ആപ്പ് എന്നിവിടങ്ങളിലും ഉപഭോക്താക്കൾക്ക് ഐഫോൺ 17 സീരീസ് ഫോണുകള്‍ പരിചയപ്പെടാനും വാങ്ങുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

 ആപ്പിളിന്‍റെ മുഴുവൻ ഉത്പന്നങ്ങളും ലഭ്യമായ ട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകളിള്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുവാനും പ്രവർത്തന സജ്ജമാക്കുവാനും പരിശീലനം ലഭിച്ച വിദഗ്‌ധരുടെ സേവനവും ക്രോമ ഒരുക്കിയിട്ടുണ്ട്.

മികച്ച എക്സ്ചേഞ്ച് മൂല്യംസുതാര്യമായ ഫിനാൻസ് ഓപ്ഷനുകൾമികച്ച ആക്‌സസറികൾവിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശം എന്നിവ ലഭ്യമാക്കുന്നതിനാൽ ഏറ്റവും വിശ്വസനീയമായ ഐഫോൺ വാങ്ങൽ അനുഭവത്തിനായി ഉപഭോക്താക്കൾ എല്ലാ വർഷവും ക്രോമയിലേക്ക് എത്തുന്നുവെന്ന് ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡിന്‍റെ വക്താവ് പറഞ്ഞു

Advertisment