പാസ്‌വേഡുകളുടെ സൈബർ സുരക്ഷയെപ്പറ്റി വിശദമായി അറിയാം

ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് ഉണ്ടാക്കുന്ന ശബ്‌ദങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ, നൂതനമായ എഐ ടൂളുകളുള്ള ഹാക്കർമാർക്ക് ടൈപ്പുചെയ്യുന്ന കൃത്യമായ അക്ഷരങ്ങളും അക്കങ്ങളും ഒരുമിച്ച് ചേർക്കാൻ കഴിയും, അത് അവർക്ക് അക്കൗണ്ടുകളിലേക്ക് ആക്‌സസ് നൽകാൻ ഇടവരും

author-image
ടെക് ഡസ്ക്
New Update
jhuiyfytdtyfgiok[pkpoj

കോൺഫറൻസിങ് കോളുകൾക്കിടയിൽ നിന്നുപോലും പാസ്‌വേഡുകൾ ഊഹിക്കാൻ ഇത് പ്രായോഗികമായി ഉപയോഗിക്കാമെന്നും തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം സൈബർ സുരക്ഷാ ഗവേഷകർ. "അകൗസ്റ്റിക് സൈഡ്-ചാനൽ ആക്രമണം" എന്നു പേരിട്ടാണ് ഈ സാങ്കേതികതയെ വിളിക്കുന്നു,  ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് ഉണ്ടാക്കുന്ന ശബ്‌ദങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ, നൂതനമായ എഐ ടൂളുകളുള്ള ഹാക്കർമാർക്ക് ടൈപ്പുചെയ്യുന്ന കൃത്യമായ അക്ഷരങ്ങളും അക്കങ്ങളും ഒരുമിച്ച് ചേർക്കാൻ കഴിയും, അത് അവർക്ക് അക്കൗണ്ടുകളിലേക്ക് ആക്‌സസ് നൽകാൻ ഇടവരും.

Advertisment

ഈ ഭീഷണി എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കാൻ ഗവേഷകർ ഒരു പരീക്ഷണം നടത്തി. ഒരു മാക്ബുക്ക് പ്രോ 16 ഇഞ്ച് ലാപ്ടോപ് ആണ് ഉപയോഗപ്പെടുത്തിയത്. കീബോർഡിന്റെ ശബ്‌ദം പിടിച്ചെടുക്കാൻ അവർ ഒരു ചെറിയ ഐഫോൺ 13 മിനിയും  17 സെന്റിമീറ്റർ അകലെ മൃദുവായ തുണിയിൽ സ്ഥാപിച്ചു. ലാപ്ടോപ്പിന്റെ സ്വന്തം റെക്കോർഡിംഗ് ഫങ്ഷനും ശബ്ദം പിടിച്ചെടുക്കാൻ ഉപയോഗിച്ചു. ടൈപിങിന്റെ ശബ്ദങ്ങൾ എങ്ങനെ മനസ്സിലാക്കാമെന്ന്  എഐകമ്പ്യൂട്ടർ പ്രോഗ്രാമിനെ പഠിപ്പിക്കാൻ ഈ റെക്കോർഡ് ചെയ്ത ഡാറ്റയെല്ലാം ഉപയോഗിച്ചു. 

പരിശീലിപ്പിച്ച ശേഷം, ഐഫോൺ റെക്കോർഡിങില്‍ നിന്ന് 95 ശതമാനവും ലാപ്‌ടോപ്പിന്റെ റെക്കോർഡിങിൽ നിന്ന് 93 ശതമാനവും അതിശയിപ്പിക്കുന്ന കൃത്യതയോടെ ഏത് കീകളാണ് അമർത്തുന്നതെന്ന് വിജയകരമായി കണ്ടെത്തി. വലുതും ചെറുതുമായ അക്ഷരങ്ങളുടെ മിശ്രിതം ഉപയോഗിച്ച് പാസ്‌വേഡുകൾ സൃഷ്‌ടിക്കുക, സംരക്ഷണം കൂട്ടാനായി "shift" കീ ഉപയോഗിക്കുക. വിഡിയോ കോളിലാണെങ്കിൽ, ചോർച്ചക്കാരെ ആശയക്കുഴപ്പത്തിലാക്കാൻ മൈക്രോഫോണിന് സമീപം കുറച്ച് പശ്ചാത്തല ശബ്‌ദം ചേർക്കുന്നത് പരിഗണിക്കുക.

ഈ കണ്ടെത്തൽ ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും, വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാങ്കേതികവിദ്യയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള വഴികൾ നമുക്ക് കണ്ടെത്താനാകുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. അടുത്ത തവണടൈപ്പ് ചെയ്യുമ്പോൾ, നിങ്ങളുടെ ഡിജിറ്റൽ ജീവിതം സുരക്ഷിതമായി നിലനിർത്തുന്നതിൽ ഏറ്റവും ചെറിയ ശബ്‌ദങ്ങൾക്ക് പോലും വലിയ പങ്ക് വഹിക്കാനാകുമെന്ന് ഓർമ്മിക്കുക.

cyber-safety password-security
Advertisment