ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്

New Update
DWS Logo
കൊച്ചി: മെമ്മോ ബിപിഒ പ്ലാറ്റ് ഫോമിനായുള്ള എഐ അധിഷ്ഠിത കോ-വര്‍ക്കര്‍ ജനറേഷന്‍ ഡെസ്ക്ടോപ്പ് ടൂളായ 'ക്ലാപ്പ് എഐ' ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് സ്റ്റാര്‍ട്ടപ്പ് പുറത്തിറക്കി. മെമ്മോ  ബിപിഒ പ്ലാറ്റ് ഫോമിനായുള്ള ലോകത്തിലെ ആദ്യ എഐ കോ-വര്‍ക്കര്‍ ജനറേഷന്‍ ഡെസ്ക്ടോപ്പ് ടൂളാണ് കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് പുറത്തിറക്കിയത്.

ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് വര്‍ക്ക്ഫ്ലോ ആക്കി മാറ്റുന്നതില്‍ ഇതൊരു വഴിത്തിരിവാണ്. ആരോമല്‍ ജയരാജ് ഷിക്കി, ജെയ്ജോ ജെയിംസ് ജോണ്‍ എന്നിവരാണ് ക്ലാപ്പ് എഐ യ്ക്ക് പിന്നില്‍.

ഉപയോക്താവിന്‍റെ ജോലിയും പോയിന്‍ററുകളും സ്ക്രീനില്‍ 'ക്ലാപ്പ് എഐ' നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും. നിലവില്‍ ജോലി ചെയ്യുന്നവര്‍ ഒരു പുതിയ സഹപ്രവര്‍ത്തകനെ പരിശീലിപ്പിക്കുന്ന ശൈലിയില്‍ ഇത് ഉപയോക്താവിനെ പരിശീലിപ്പിക്കുന്നു. തുടര്‍ന്ന് 'ക്ലാപ്പ് ' ആ ജോലിയില്‍ ഒരു സഹപ്രവര്‍ത്തകനായി ചുമതലയേല്‍ക്കും. മെമ്മോ  ക്ലൗഡ് ബിപിഒ പ്ലാറ്റ് ഫോം ഉപയോഗിച്ച് ഉപയോക്താവിന് ഒറ്റ ക്ലിക്കിലൂടെ ധാരാളം സഹപ്രവര്‍ത്തകരെ വിന്യസിക്കാനും കാര്യക്ഷമമായ തൊഴിലിടം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.

ക്ലാപ്പ് ഓട്ടോമേഷന്‍ വെറുമൊരു ഉപകരണം മാത്രമല്ലെന്ന് ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസിന്‍റെ സഹസ്ഥാപകനും സിഇഒയുമായ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു. ആവര്‍ത്തിച്ചുള്ള ജോലികളെ കാര്യക്ഷമമായ വര്‍ക്ക്ഫ്ലോകളാക്കി മാറ്റാന്‍ ഉപയോക്താക്കളെ ഇത് സഹായിക്കും. കംപ്യൂട്ടറധിഷ്ഠിത ജോലികളെല്ലാം ഡിജിറ്റല്‍ സഹപ്രവര്‍ത്തകര്‍ ചെയ്യുന്നതിനൊപ്പം സ്വാഭാവിക സംഭാഷണങ്ങള്‍, പുതിയ ആശയങ്ങള്‍, അര്‍ത്ഥവത്തായ ബന്ധങ്ങള്‍ തുടങ്ങിയവയാല്‍ നയിക്കപ്പെടുന്ന ഒരു ഭാവി ജോലി സംസ്കാരമാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലാപ്പ് എഐ യ്ക്ക് മൈക്രോസോഫ്റ്റ് ഫണ്ടിംഗിനൊപ്പം സ്വകാര്യ ഇക്വിറ്റി നിക്ഷേപവും ലഭിച്ചിരുന്നു. ഉത്പന്ന വികസനത്തിനായി 2.5 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 20 കോടി രൂപ) നേടാനായത് ശ്രദ്ധേയം. ഇന്ത്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പങ്കാളിത്ത ചര്‍ച്ചകളും നടക്കുന്നുണ്ട്. അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ പ്രതിമാസം 1 മില്യണ്‍ യുഎസ് ഡോളറിലധികം വരുമാനം (ഏകദേശം 9 കോടി രൂപ) നേടാനും സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നു.

ഒരു മനുഷ്യന് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണാനും പ്രവര്‍ത്തിക്കാനും കഴിയുന്നതെല്ലാം വര്‍ക്ക്ഫ്ലോയും ഓട്ടോമേറ്റഡുമായി പകര്‍ത്താന്‍ ക്ലാപ്പിലൂടെ സാധിക്കുമെന്ന് ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് സഹസ്ഥാപകനും ഡയറക്ടറുമായ ജെയ്ജോ ജെയിംസ് ജോണ്‍ പറഞ്ഞു. മികച്ച റെക്കോര്‍ഡിംഗ്, ഇന്‍റലിജന്‍റ് മാപ്പിംഗ്, ഗുണമേമ്മയുള്ള നിര്‍വഹണം എന്നിവയിലൂടെ ക്ലാപ്പ് ഇത് യാഥാര്‍ത്ഥ്യമാക്കും. ഭാഷാ മോഡലുകളില്ലാതെ പ്രാദേശിക ഇന്‍സ്റ്റാളേഷനും ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്‍റലിജന്‍സ് (എജിഐ) കോഡോടെയുമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ക്ക്ഫ്ലോ ഡിജിറ്റൈസ് ചെയ്യുന്നതിന് ചെലവ് കുറഞ്ഞ പരിഹാരങ്ങളാണ് നിലവില്‍ ബിസിനസ്സുകള്‍ തേടുന്നത്. കോഡിംഗിന്‍റെയും വിപുലമായ സേവനങ്ങളുടെയും ആവശ്യകത ഇല്ലാതാക്കിക്കൊണ്ട് ക്ലാപ്പ് ഈ ആവശ്യം നിറവേറ്റുന്നു. ഇന്‍വോയ്സ് ക്യാപ്ചര്‍, ബാക്ക്-ഓഫീസ് ഡിജിറ്റൈസേഷന്‍ പോലുള്ള ആപ്ലിക്കേഷനുകളില്‍ ക്ലാപ്പ് നടപ്പിലാക്കുന്നതിനായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് അടുത്ത വര്‍ഷം വിവിധ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കും.

സങ്കീര്‍ണ്ണ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മനുഷ്യരെ സഹായിക്കുന്നതും ജോലികള്‍ സ്വയം കൈകാര്യം ചെയ്യുന്നതുമായ ഒരു സൂപ്പര്‍ സഹപ്രവര്‍ത്തകനാകുക എന്നതാണ് ക്ലാപ്പിലൂടെ ലക്ഷ്യമിടുന്നത്.  ക്ലാപ്പിന്‍റെ പങ്കാളികള്‍ക്കും പൈലറ്റ് ഉപഭോക്താക്കള്‍ക്കുമുള്ള ആദ്യകാല ആക്സസ് പ്രോഗ്രാമുകള്‍ ഉടന്‍ ആരംഭിക്കും. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കോഡിംഗ് ഇല്ലാതെ ഓണ്‍-സ്ക്രീന്‍ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും.
Advertisment
Advertisment