മോട്ടറോള സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്കാർട്ടിൽ ദീപാവലി ഓഫർ

author-image
ടെക് ഡസ്ക്
New Update
motorola Big Bang Diwali Sale
തിരുവനന്തപുരം: മോട്ടറോള സ്മാർട്ട്‌ഫോണുകൾക്ക് വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ. മോട്ടറോളയുടെ മുൻനിര സ്മാർട്ട്‌ഫോണുകളായ മോട്ടറോള എഡ്ജ് 60 പ്രൊ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ ജി96 5ജി, മോട്ടോ ജി86 പവർ, മോട്ടറോള റേസർ 60 എന്നിവ മികച്ച ഓഫറുകളോടെ സ്വന്തമാക്കാം.

₹29,999 വിലയുള്ള മോട്ടറോള എഡ്ജ് 60 പ്രോ (8+256ജിബി മോഡൽ) 24,999 രൂപക്ക് ലഭിക്കും. ഒപ്പം, ₹33,999 വിലയുള്ള 12+256ജിബി മോഡൽ 28,999 രൂപക്കും, ₹37,999 വിലയുള്ള 16+512ജിബി മോഡൽ ₹32,999 എന്നീ വിലകളിലും ലഭ്യമാണ്.
Advertisment
മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ₹18,999 (8+256ജിബി), ₹20,999 (12+256ജിബി) എന്നിങ്ങനെ പ്രത്യേക വിലകിഴിവ്, മോട്ടോ ജി96 5ജിക്ക് ₹14,999 (8+128ജിബി), ₹16,999 (8+256ജിബി) എന്ന പ്രത്യേക നിരക്ക്, മോട്ടോ ജി86 പവർ (8+128ജിബി) ഉത്സവകാല വിലയായ ₹14,999 എന്നിങ്ങനെയുള്ള നിരക്കുകളിൽ ലഭ്യമാണ്. കൂടാതെ മോട്ടറോളയുടെ ഫോൾഡബിൾ ഫോണായ റേസർ 60 8+256ജിബി മോഡലിനു ₹39,999 എന്ന ഉത്സവകാല വിലയിലും ലഭ്യമാണ്.
Advertisment