New Update
/sathyam/media/media_files/2025/12/07/pan-card-2025-12-07-22-03-15.jpg)
പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് എന്നത് ബാങ്കിങ് ഇടപാടുകളിൽ നിർബന്ധമായ രേഖയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആദായ നികുതി റിട്ടേണിനും പാൻ കാർഡ് നിർബന്ധമായ ഒരു രേഖയാണ്.
Advertisment
2025 ഡിസംബർ 31 ആണ് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി. അന്നേ ദിവസത്തിനുള്ളിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
ആദായനികുതി ഇ-ഫയലിങ് പോർട്ടലിലൂടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല എങ്കിൽ അത് പരിശോധിക്കാനും സാധിക്കും. അതിനായി uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us